Tuesday, January 31, 2012

സരോജ് കുമാര്‍ വിവാദം പുതിയ തലങ്ങളിലേക്ക്




ഒരു സൂപ്പര്‍താരത്തെ മനപൂര്‍വം കരിവാരിത്തേക്കാന്‍ നിര്‍മിക്കപ്പെട്ട ചിത്രമെന്ന് ആക്ഷേപമുയര്‍ന്ന 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍' പുതിയ വിവാദങ്ങളിലേക്ക്. 25 ദിവസത്തോളമാകുന്ന ചിത്രത്തിന്റെ സംവിധായകനെതിരെ നിര്‍മാതാവ് തുറന്നടിച്ചതാണ് പുതിയ പ്രശ്നം. രോഷാകുലനായ നിര്‍മാതാവ് വൈശാഖ് രാജന്‍ പുതിയ പോസ്റ്ററുകളില്‍ നിന്ന് സംവിധായകന്‍ സജിന്‍ രാഘവന്റെയും ക്യാമറാമാന്‍ എസ്. കുമാറിന്റെയും പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 


സംവിധായകന്റെ പിടിപ്പുകേട് മൂലം ചിത്രീകരണദിവസങ്ങള്‍ വര്‍ധിച്ചെന്നും ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്നുമാണ് വൈശാഖ് രാജന്റെ പ്രധാന ആരോപണം. 


എന്നാല്‍ ആരോപണങ്ങളെല്ലാം സംവിധായകന്‍ സജിന്‍ രാഘവന്‍ 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചിട്ടുണ്ട്. എന്തൊക്കെ കുറവുകളുണ്ടെങ്കിലും 'സരോജ് കുമാര്‍' തന്റെ ആദ്യ ചിത്രമെന്ന നിലയില്‍ പ്രിയപ്പെട്ടതാണെന്നും തള്ളിപ്പറയില്ലെന്നും അദ്ദേഹം പറയുന്നു. 


മൂന്നരക്കോടി രൂപക്ക് തീര്‍ത്ത ചിത്രമാണിതെന്നും കാലാവസ്ഥ, നടീനടന്‍മാരുടെ ഡേറ്റ് തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം ആകെ ആറുദിവസമാണ് മുന്‍നിശ്ചയിച്ചതിലും കൂടുതലായി ഷൂട്ടിംഗിന് വേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റ് രണ്ടേകാല്‍ കോടി രൂപക്ക് വിറ്റുപോയിട്ടുണ്ട്. ബാക്കി തുക മാത്രമേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച് നേടേണ്ടതുള്ളൂ. പല ടെക്നീഷ്യന്‍മാര്‍ക്കും കൃത്യമായ പ്രതിഫലം നല്‍കാത്തത് താന്‍ ചോദ്യം ചെയ്തതാകാം നിര്‍മാതാവിനെ പ്രകോപിപ്പിച്ചതെന്നും സജിന്‍ പറയുന്നു. 


സൂപ്പര്‍താരത്തിനെതിരായ വിമര്‍ശനം തിരക്കഥാകൃത്ത് ശ്രീനിവാസന്‍ എഴുതിയതാണെന്നും അതു കുറയ്ക്കാനുള്ള കഴിവോ ശക്തിയോ തനിക്കില്ലായിരുന്നെന്നും സജിന്‍ കൂട്ടിച്ചേര്‍ക്കുന്നു.


അതേസമയം, ചിത്രം സിനിമാരംഗത്തെ പലരുടേയും അനിഷ്ടത്തിന് പാത്രമായതിനാല്‍ സംവിധായകനെയും ക്യാമറാമാനെയും ബലിയാടാക്കി നിര്‍മാതാവ് തലയൂരാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവും സിനിമാവൃത്തങ്ങള്‍ക്കിടയിലുണ്ട്. 

sarojkumar controversy, sajin raghavan's name removed from poster, vaishak rajan, sreenivasan, padmasree bharath doctor sarojkumar, s.kumar

2 comments:

Anonymous said...

Rajetta.. pavam sajinodu ithu vendiyirunnilla

Vinu said...

നട്ടെലുള്ള സംവിധായകന്‍

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.