Friday, January 13, 2012

സന്തോഷ് പണ്ഡിറ്റിന് ചെരുപ്പുമാല ഇടാന്‍ ശ്രമിച്ചു, നാട്ടുകാര്‍ പെരുമാറി!




തലസ്ഥാന നഗരത്തില്‍ ഫാന്‍സി ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ചെരുപ്പുമാലയണിയിക്കാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാരുടേയും ആരാധകരുടേയും മര്‍ദനം.


പൂജപ്പുരയിലെ ഷോപ്പ്  ഉദ്ഘാടനത്തിന്  വ്യാഴാഴ്ച രാവിലെ 'കൃഷ്ണനും രാധയും'  സിനിമയുടെ  നായകനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തിയപ്പോഴായിരുന്നു സംഭവം. 


തിരുമല നിവാസി ബാബുവാണ് ചെരുപ്പുമാലയുമേന്തി  സന്തോഷിന്റെ ചടങ്ങ് അലങ്കോലപ്പെടുത്താനെത്തിയത്. എന്നാല്‍ കട ഉദ്ഘാടനത്തോടത്തിനും പണ്ഡിറ്റിനെ കാണാനും തടിച്ചുകൂടിയ നാട്ടുകാര്‍ ബാബുവിനെ പിടികൂടി പെരുമാറി. ബഹളമറിഞ്ഞെത്തിയ കൌണ്‍സിലറുടെ നേതൃത്വത്തില്‍  ബാബുവിനെ പൂജപ്പുര പൊലീസിന് കൈമാറി. 


മലയാള സിനിമയില്‍നിന്ന് സന്തോഷിനെ പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട് പുതുവത്സരദിനത്തില്‍ ശരീരമാകെ ഫിലിം റീല്‍ ചുറ്റി പിടിയിലായ ബാബു പ്രതിഷേധിച്ചിരുന്നു. ഇയാളെ പെറ്റിക്കേസ് ചുമത്തി  പിന്നീട് പൊലീസ് വിട്ടയച്ചു.

santhosh pandit, santhosh pandit attacked in thiruvananthapuram, santhosh pandit shop inaguration, pandit attacked, krishnanum radhayum

1 comments:

Anonymous said...

ha ha ha...........enthokke kananam..............

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.