Friday, January 20, 2012

രജനി ചിത്രത്തില്‍ പൃഥ്വി ?


കെ.എസ് രവികുമാറും സൌന്ദര്യ രജനീകാന്തും ചേര്‍ന്നൊരുക്കുന്ന രജനി ചിത്രമായ 'കൊച്ചടിയാന്‍' എന്ന ചിത്രത്തിലേക്കാണ് പൃഥ്വിയെ ക്ഷണിച്ചിരിക്കുന്നത്. സ്നേഹയായിരിക്കും നായിക. ഇറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ.ആര്‍. റഹ്മാനാണ്.  മൃഗം, ഈറം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആദിയും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ശോഭന അഭിനിയിക്കുമെന്നും സൂചനയുണ്ട്. 

രജനീകാന്തിന്റെ നായികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ത്രീ ഡിയിലായിരിക്കും ചിത്രം പ്രദര്‍ശനത്തിലെത്തുകമണിരത്നത്തിന്റെ 'രാവണി'ല്‍ ഐശ്വര്യാ റായിയുടെ നായകനായി പൃഥ്വി നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയില്‍ അനുരാഗ് കശ്യപ് നിര്‍മിക്കുന്ന 'അയ്യ' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. റാണി മുഖര്‍ജിയാണ് ഇതില്‍ നായിക.

1 comments:

Krishnakumar said...

raju kalakkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.