Saturday, January 7, 2012

Nanpan Gallery: ഷങ്കറും വിജയും ഒന്നിക്കുന്നു, നന്‍പന്‍ 12 മുതല്‍




സൂപ്പര്‍ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും ഇളയദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന 'നന്‍പന്‍' 12ന് ലോകമാകെ തീയറ്ററുകളിലെത്തുന്നു. ഹിന്ദിയില്‍ മെഗാഹിറ്റായ 'ത്രീ ഇഡിയറ്റ്സി'ന്റെ തമിഴ് പതിപ്പാണിത്. പൊങ്കല്‍ റിലീസായാണ് ചിത്രം തമിഴ് നാട്ടിലെത്തുന്നത്.


ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ചെയ്ത വേഷമാണ് തമിഴില്‍ വിജയിന്. നായകന്റെ സുഹൃത്തുക്കളായ മാധവനും ശര്‍മന്‍ ജോഷിയും ഹിന്ദിയില്‍ ചെയ്ത കഥാപാത്രങ്ങളെ തമിഴില്‍ അവതരിപ്പിക്കുന്നത് ശ്രീകാന്തും ജീവയുമാണ്. ഇല്യാനയാണ് നായിക. ചിത്രത്തിലെ കോളജ് പ്രിന്‍സിപ്പാളിന്റെ ശ്രദ്ധേയ വേഷം ചെയ്യുന്നത് സത്യരാജാണ്. 


ജെമിനി ഫിലിം സര്‍ക്യൂട്ട് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കറും മദന്‍ കാര്‍ക്കിയും ചേര്‍ന്നാണ്. ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. 


മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ആന്റണി. കേരളത്തില്‍ 70 ലേറെ കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യും.  
nanpan gallery
(click to enlarge)






















nanban gallery, nanpan tamil movie, nanban preview, 3 idiots tamil version, vijay in nanpan, vijaya, jeeva, srikanth, ileana, ileana in nanpan, shankar, shankar's nanban, harris jayaraj, ileana gallery

2 comments:

Gopan said...

koothara tamil padamgal vende venda

Sahil said...

all is well for tamil films in keralaaaa

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.