Tuesday, January 17, 2012

മോഹന്‍ലാല്‍ -സിബി മലയില്‍ ടീം വീണ്ടും




ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ മോഹന്‍ലാല്‍ -സിബി മലയില്‍ ടീം വീണ്ടും ഒന്നിക്കുന്നു. സ്വാമിനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സംഗീത പ്രാധാന്യമുള്ള ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒത്തു പ്രവര്‍ത്തിക്കുക എന്നാണ് വാര്‍ത്തകള്‍.


ഈ ടീമിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം തുടങ്ങിയ ചിത്രങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നവയാണ്. ഉസ്താദായിരുന്നു ഇവരുടെ അവസാന വിജയചിത്രം. പിന്നീട് വന്ന ദേവദൂതനും ഫ്ലാഷിനും ബോക്സ് ഓഫീസില്‍ ചലമുണ്ടാക്കാനായിട്ടില്ല. സ്വാമിനാഥന്‍ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

sibi malayil, mohanlal, sibi malayil mohanlal team again, mohanlal in sibi malayil film, swaminathan, swaminathan malayalam movie 

2 comments:

Anonymous said...

All the best for another Bharatham

Deepak said...

സംഗീത ചിത്രമാണോ? രവീന്ദ്രന്‍ മാഷ് ഉണ്ടായിരുന്നെങ്കില്‍ നല്ല പാട്ടുകള്‍ കൂടി കിട്ടുമായിരുന്നു.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.