Friday, January 6, 2012

kunjaliyan Gallery: ജയസൂര്യയുടെ 'കുഞ്ഞളിയന്‍' തീയറ്ററിലെത്തി




 ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്‍ ഒരുക്കുന്ന 'കുഞ്ഞളിയന്‍' വെള്ളിയാഴ്ച ആറുമുതല്‍ തീയറ്ററുകളില്‍. അനന്യയാണ് നായിക.


ഒരുകാലത്ത് ഒരുഗതിയുമില്ലാതെ നാട്ടില്‍ നിന്ന് പോയ ജയരാമന്‍ പിന്നീട് കോടീശ്വരനായി നാട്ടിലെത്തുന്നതിനു ശേഷമുള്ള രസകരമായ സംഭവങ്ങളാണ് കഥ. ജയസൂര്യയാണ് ജയരാമനാകുന്നത്. 


കോടീശ്വരനായി നാടായ ഗോപാലപുരത്ത് എത്തിയ ജയരാമന് എന്നും സ്വീകരണമാണ്. മുമ്പ് ആട്ടിയോടിച്ച ബന്ധുക്കളും നാട്ടുകാരും ഇപ്പോള്‍ അയാളെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നത്. പണക്കാരനായശേഷം കൂടെകൂടാന്‍ ശ്രമിക്കുന്ന അളിയന്‍മാരും സഹോദരിമാരുമാണ് ചിത്രത്തിന്റെ നര്‍മമൊരുക്കുന്നത്. ഇതിനിടെ അവന്‍ നാട്ടിലൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. എല്ലാവരും ജയരാമനിലെ പണക്കാരനെ ഇഷ്ടപ്പെട്ടപ്പോള്‍ മായ (അനന്യ) ഇഷ്ടപ്പെട്ടത് അയാളെത്തന്നെയായിരുന്നു.


സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, രാജു, ജഗദീഷ്, അശോകന്‍, ഹരീശ്രീ അശോകന്‍, മണിക്കുട്ടന്‍, ബിന്ദു പണിക്കര്‍, ഗീതാ വിജയന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. ക്യാമറ: അനില്‍ നായര്‍, സംഗീതം: എം.ജി ശ്രീകുമാര്‍, ഗാനങ്ങള്‍: വയലാര്‍ ശരത്, അനില്‍ പനച്ചൂരാന്‍, ബീയാര്‍ പ്രസാദ്, കല: സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, അസോസിയേറ്റ് ഡയറക്ടര്‍: മനോജ് പാലോടന്‍ .


മുളകുപാടം ഫിലിംസിനു വേണ്ടി ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്. 65 ഓളം കേന്ദ്രങ്ങളില്‍ ആറിന് ചിത്രം റിലീസ് ചെയ്യും. 

kunjaliyan gallery
(click to enlarge)












kunjaliyan, kunjaliyan gallery, kunjaliyan malayalam movie, saji surendran film kunjaliyan, saji surendran, jayasurya in kunjaliyan, jayasurya, jayasurya and ananya, ananya, krishna poojappura, suraj venjaramood

3 comments:

Anu said...

Kunjaleyan engenundu?

Pradeep said...

ponnaliyaa... escapeee...

കല്യാണിക്കുട്ടി said...

:-)
enthaakumo entho?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.