Tuesday, January 24, 2012

Casanovva Gallery: ബോക്സ് ഓഫീസ് പിടിച്ചടക്കാന്‍ 'കാസനോവ' 26ന്




ബോക്സ് ഓഫീസില്‍ തരംഗമാകാന്‍ മോഹന്‍ലാല്‍ - റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'കാസനോവ' 26 മുതലെത്തുന്നു. തീയറ്ററുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷനാകും ചിത്രം നേടുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.


ആക്ഷനും പ്രണയവും സ്റൈറലും ഗാനങ്ങളും ഒക്കെ ഒത്തിണങ്ങി ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് 'കാസനോവ'യുടെ വരവോടെ വിരാമമാവുന്നത്. 


ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. എന്റെ വീട് അപ്പൂന്റേം, നോട്ടുബുക്ക്, ട്രാഫിക് തുടങ്ങിയ രചനകള്‍ക്ക് ശേഷമാണ് ബോബി സഞ്ജയ് ടീം കാസനോവയുടെ കഥയും തിരക്കഥയുമൊരുക്കുന്നത്.


ശ്രീയ ശരണ്‍, ലക്ഷ്മി റായ്, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
കോണ്‍ഫിഡന്റ് ഗ്രൂപ്പിനുവേണ്ടി ഡോ. സി.ജെ റോയാണ് 20 കോടിയോളം മുടക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത്.


175 ഓളം തീയറ്ററുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം കൂടുതലും വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിച്ച ആദ്യ സിനിമ കൂടിയാണിത്. 


ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്, ഗൌരി എന്നിവരുടെ ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ്, ഗോപീസുന്ദര്‍, ഗൌരി എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു.ക്യാമറ: ജിം ഗണേഷ്, എഡിറ്റിംഗ്: മഹേഷ് നാരായണന്‍, ആര്‍ട്ട് ഡയറക്ഷന്‍: സുനില്‍ ബാബു, മേക്കപ്പ്: പി.വി ശങ്കര്‍, സംഘട്ടനം: അലന്‍ അമീന്‍, ചിത്രങ്ങള്‍: ഷജില്‍ ഒബ്സ്ക്യൂറ. ആശിര്‍വാദ് റിലീസാണ് മാക്സ് ലാബ് വഴി ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.

Casanovva gallery
(click to enlarge)




















casanovva, casanovva gallery, casanovva malayalam movie, roshan andrews, mohanlal, shriya saran, lakshmi rai, bobby sanjay, maxlaab, dr. roy c.j, confident group, casanovva from january 26, casanova poster gallery

1 comments:

Raja said...

njan tikket eduthea..........

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.