Wednesday, January 11, 2012

Gallery updated: അമലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പൃഥ്വിയും




അമല്‍ നീരദ് നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തും. 


യുവനടന്‍മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യം വാര്‍ത്തകള്‍ വന്നപ്പോള്‍ പൃഥ്വിയുടെ പേര് കേട്ടിരുന്നില്ല. എന്നാല്‍ പൂജ ഇന്‍വിറ്റേഷനും ആദ്യ സ്റ്റില്ലുകളും പുറത്തു വന്നപ്പോഴാണ് സര്‍പ്രൈസ് അമല്‍ പുറത്തുവിട്ടത്. 


ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍, രമ്യ നമ്പീശന്‍, നിത്യാ മേനോന്‍, സമ്പത്ത്, ജിനു ജോസഫ് തുടങ്ങിയ ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തിലുണ്ട്. എല്ലാ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് എത്തുന്നതെന്ന് ആദ്യ സ്റ്റില്ലുകള്‍ സൂചിപ്പിക്കുന്നു. 


ചാപ്പാ കുരിശിലെ ചുംബന രംഗത്തിന് ശേഷം ഗ്ലാമറസായ കോസ്റ്റ്യൂമിലാണ് രമ്യാ നമ്പീശന്‍ ബാച്ചിലര്‍ പാര്‍ട്ടിയില്‍ എത്തുന്നത്. 


ആര്‍. ഉണ്ണിയും സന്തോഷ് എച്ചിക്കാനവുമാണ് ചിത്രത്തിന്റെ രചന. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: രാഹുല്‍ രാജ്. ചിത്രം എറണാകുളം മഹാരാജാസ് കോളജില്‍ അടുത്തവാരം തുടങ്ങും.










also read related article:

അമല്‍ നീരദ് ബാച്ചിലര്‍ പാര്‍ട്ടിയൊരുക്കുന്നു


bachelor party, amal neerad's bachelor party, prithviraj in bachelor party, malayalam movie bachelor party, asif ali, indrajith, kalabhavan mani, r.unni, rahman, nitya menon, remya nambeeshan, remya nambeesan in bachelor party, bachelor party gallery

2 comments:

Manoj said...

Ellarum ullathondu nannakumennu thonunnu.

Anonymous said...

ithum slow motion anennu thonunnu poster kandittu.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.