Tuesday, January 3, 2012

Asuravithu Gallery: വെള്ളിയാഴ്ച മുതല്‍ ആസിഫ് അലി 'അസുരവിത്ത്'




 ആസിഫ് അലിയെ നായകനാക്കി എ.കെ സാജന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'അസുരവിത്ത്' ആറിന് വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ ചെയ്യുന്ന ഈ ചിത്രം വയലന്‍സിന്റെ രണ്ടാം ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ലീലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി താനപ്പറമ്പില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംവൃതാ സുനിലാണ് നായിക. 
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സിദ്ദിഖ്, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, അനില്‍ മുരളി, ചാലി പാല, റോണി, കലാശാല ബാബു, അരുണ്‍ നാരായണ്‍,ജിയാ, ഗണപതി, വിദ്യാലക്ഷ്മി, രേഖ, ലെന, അപര്‍ണ നായര്‍, അമേയ തുടങ്ങിയവര്‍ അഭിനിയിക്കുന്നു. 


അച്ഛനാവാന്‍ മോഹിച്ച് സെമിനാരിയില്‍ എത്തുന്ന ഡോണ്‍ ബോസ്കോ എന്ന യുവാവയാണ് ആസിഫ് എത്തുന്നത്. അബ്ബാ മോറെ (വിജയരാഘവന്‍) ഭരിക്കുന്ന ഗുണ്ടാ സംഘത്തിന്റെ വേട്ടക്ക് ഇയാള്‍ ഇരയാവുന്നതോടെ കഥ വഴിത്തിരിവാവുകയാണ്.


കൈതപ്രവും റഫീക് അഹമ്മദും എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അല്‍ഫോണ്‍സും രാജേഷ് മേനോനുമാണ്. ക്യാമറ: വിഷ്ണു നമ്പൂതിരി. എഡിറ്റിംഗ്: രഞ്ജിത്ത് ടച്ച്റിവര്‍. മേക്കപ്പ്: പട്ടണം ഷാ. സംഘട്ടനം: ത്യാഗരാജന്‍. വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്. 

ASURAVITHU GALLERY
(click image to enlarge)


























asuravithu, asuravithu gallery, asuravithu malayalam movie, asif ali, asif ali in asuravithu, samvritha sunil, a.k sajan, sidhique, lena, aparna nair, vijayaraghavan, asuravithu releasing on january 6, asuravithu stills

2 comments:

Jithesh said...

asif ali ithilkalakkum

കല്യാണിക്കുട്ടി said...

:-)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.