പ്രേക്ഷക താല്പര്യങ്ങളനുസരിച്ചുള്ള പരിഷ്കാരങ്ങളുമായി പുതുമ നിലനിര്‍ത്തുന്ന സിനിമാശാലകള്‍ കേരളത്തില്‍ അപൂര്‍വമാണ്. അതിനിടയിലാണ് ഗ്രാമീണമേഖലയിലാണെങ്കിലും നഗര സൌകര്യങ്ങളുമായി അഞ്ചല്‍ വര്‍ഷാ കോംപ്ലക്സിന്റെ പ്രസക്തി. കാലാനുസൃതമായ പരിഷ്കാരങ്ങളുടെ കാഴ്ചക്കാരുടെ ഇഷ്ട സിനിമാശാലയായതിനൊപ്പം ഇപ്പോള്‍ ഔദ്യോഗിക അംഗീകാരത്തിന്റെയും നിറവിലാണ് വര്‍ഷ. സംസ്ഥാന സര്‍ക്കാരിന്റെ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ വിലയിരുത്തലില്‍ പ്ലാറ്റിനം പദവി ലഭിച്ചതിനു പുറമേ ഐ.എസ്.ഒ 9001-2008 അംഗീകാരവും തീയറ്റര്‍ സമുച്ചയത്തിന് ഇപ്പോള്‍ സ്വന്തം.
തീയറ്ററിനെക്കുറിച്ച്...
1994 ലാണ് കൊല്ലം ജില്ലയില്‍ അഞ്ചലെന്ന മലയോര ഗ്രാമത്തില്‍ കെ. വിജയകുമാറിന്റെ ഉടമസ്ഥതയില്‍ വര്‍ഷാ മൂവീസ് ആരംഭിക്കുന്നത്. 'തേന്മാവിന് കൊമ്പത്ത്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തോടെ തുടക്കം. 800 ല്‍പരം സീറ്റുകളുള്ള ജില്ലയിലെ തന്നെ മികച്ച റിലീസ് സെന്റാറായിരുന്നു വര്‍ഷ.
ആദ്യ നാളുകളിലെ ആവേശത്തിനപ്പുറം ഹാള്‍ സംരക്ഷിക്കാനോ മാന്യമായി സൂക്ഷിക്കാനോ പല മാനേജ്മെന്റുകളും അനാസ്ഥ കാട്ടുന്നത് കേരളത്തില്‍ സിനിമാ പ്രേക്ഷകരെ തീയറ്റര്‍ നിന്നകറ്റുന്നത് പതിവ് കാഴ്ചയാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി എക്കാലവും മികച്ച തീയറ്ററായി സംരക്ഷിച്ചിരുന്ന വര്‍ഷാ മൂവീസ് 2010ല്‍ കാലത്തിനനുസരിച്ച് പ്രേക്ഷക കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അടിമുടി മാറി പുതുമോടിയിലാവുകയും ചെയ്തു.
പൊതുവില്‍ തീയറ്ററുകള്‍ അടച്ചുപൂട്ടുന്ന കാലഘട്ടത്തില്‍ കോംപ്ലക്സിനെ ഒന്നില്‍ നിന്ന് രണ്ട് തീയറ്ററായി പരിഷ്കരിച്ച് ആധുനിക സൌകര്യങ്ങളേര്പ്പെടുത്തുകയാണ് അപ്പോള്‍ മാനേജ്മെന്റ് ചെയ്തത്. വെറുതേ ഹാളിനെ പകുത്ത് രണ്ടാക്കുക മാത്രമല്ല, മള്‍ട്ടിപ്ലെക്സ് കാലഘട്ടത്തില്‍ കേരളത്തില്‍ വന്‍ നഗരങ്ങളില്‍ പോലും അന്യമായ ആധുനിക സൌകര്യങ്ങളോടെ നവീകരിക്കുകയായിരുന്നു ഇവിടെ.
2010 മുതല്‍ വര്‍ഷ രണ്ടാണ് . വര്‍ഷാ റോയല്‍ സ്യൂട്ടും വര്‍ഷാ മൂവീസും. എ.സി, ഡി.ടി.എസ് , ഡിജിറ്റല്‍ പ്രൊജക്ഷന് സൌകര്യങ്ങളും സൌകര്യപ്രദമായ ഫാബ്രിക് സീറ്റുകളുമാണ് തീയറ്ററുകളില്‍. ഇന്റീറിയറും എക്സ്റ്റീരിയറും വെയിറ്റിംഗ് റൂമൂം ഒക്കെ മള്‍ട്ടിപ്ലെക്സ് നിലവാരത്തില്‍ തന്നെയാണ്. വര്‍ഷാ മൂവീസില്‍ ക്യൂബ് ഡിജിറ്റല്‍ സിനിമയും റോയല്‍ സ്യൂട്ടില്‍ പ്രസാദ് എക്സ്ട്രീം പി.എക്സ്.ഡി പ്രൊജക്ഷനുമാണ് ഉപയോഗിക്കുന്നത്. ഇതില്‍തന്നെ റോയല്‍സ്യൂട്ടില്‍ ഉള്ളത് ഡിജിറ്റല്‍ ത്രീ ഡി പ്രൊജക്ടറാണ്. സിനിമ തുടങ്ങുംമുന്പ് കര്ട്ടന് ഉയരുന്നതിനാപ്പം മനം കുളിര്‍പ്പിക്കുന്ന ലേസര്‍ ഷോയുമുണ്ട്. റോയല്‍ സ്യൂട്ടില്‍ 264 ആണ് സീറ്റിംഗ് കപ്പാസിറ്റി. വര്‍ഷാ മൂവീസില്‍ 514 ഉം.
കേരളത്തിലെ തീയറ്ററുകളില്‍ കമ്പ്യൂട്ടര്‍വത്കൃത ടിക്കറ്റിംഗ് മെഷീന് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് അടുത്തിടെയാണെങ്കിലും വര്ഷയില് ഏറെക്കാലമായി ടിക്കറ്റിംഗ് മെഷീന് ഉപയോഗിക്കുന്നുണ്ട്. എല്ലാ സമയത്തും റിസര്‍വേഷനും സൌകര്യമൊരുക്കിയിട്ടുണ്ട്.
കൂടാതെ സ്ഥിരമായി സിനിമക്കെത്തുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക ഫാമിലി ക്ലബ് രൂപവത്കരിക്കാനും ആലോചനയുണ്ടെന്ന് ഉടമ കെ. വിജയകുമാറും അഡ്മിനിസ്ട്രേറ്റര്‍ ഹരികുമാറും അറിയിച്ചു. ക്ലബില്‍ അംഗങ്ങളാകുന്നവര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന സീറ്റ് നല്‍കും. ഇതിനായി 24 മണിക്കൂര്‍ മുമ്പ് തീയറ്ററുമായി ബന്ധപ്പെട്ടാല്‍ മതി.
അംഗീകാരങ്ങള്‍
ആധുനിക സൌകര്യവും വൃത്തിയുള്ള അന്തരീക്ഷത്തില്‍ മാന്യമായ സിനിമാസ്വാദനവും ഉറപ്പുവരുത്തുന്നതിനാലുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്ലാസിഫിക്കേഷന്‍ കമ്മിറ്റി പരിശോധിച്ച് വിലയിരുത്തിയപ്പോള്‍ 85 ശതമാനം മാര്‍ക്ക് വര്‍ഷക്ക് നല്കി കേരളത്തിലെ മികച്ച രണ്ടാമത്തെ തീയറ്ററാക്കിയത്. കൂടാതെ കേരളത്തിലെ മികച്ച 15 തീയറ്ററുകളെ തിരഞ്ഞെടുത്ത് പ്ലാറ്റിനം പദവി നല്‍കിയതിലും വര്‍ഷാ കോംപ്ലക്സ് ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ 9001-2008 സര്‍ട്ടിഫിക്കറ്റും കോംപ്ലക്സിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഏക തീയറ്ററാണിതെന്നത് ഇതിന്റെ മാറ്റ് കൂട്ടും.
ജനുവരി 11 ബുധനാഴ്ച വൈകിട്ട് അഞ്ചിന് തീയറ്റില്‍ നടക്കുന്ന ചടങ്ങില്‍ പ്ലാറ്റിനം പദവി പ്രഖ്യാപനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ദാനവും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ പീതാംബരക്കുറുപ്പ് എം.പി, കെ. രാജു എം.എല്‍.എ, സിനിമാ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
anchal varsha photo gallery
(click to enlarge)
![]() |
varsha complex anchal |
![]() |
varsha royal suite interior |
![]() |
varsha royal suite interior |
![]() |
varsha royal suite interior |
![]() |
varsha movies interior |
![]() |
varsha movies interior |
![]() |
varsha movies interior |
![]() |
varsha movies interior |
![]() |
pxd digital projector and server at royal suite |
![]() |
qube digital projector and server at varsha movies anchal varsha theatre, varsha platinum theatre, anchal varsha stills, anchal varsha gallery, anchal varsha royal suite, alayamon varsha |
8 comments:
super report....
hope more theaters will follow varsha's path
wow.. Varsha is marvelous...! thiruvananthapurathe theatres kandu padikkatte...
Wonderful! Let more of these come into cities near by (Trivandrum, please listen!) :)
varsha sundari thanne
goog movement
nice theater
Post a Comment