Monday, January 23, 2012

Agneepath Gallery: വീണ്ടും തരംഗമാവാന്‍ അഗ്നീപഥ് വരുന്നു




ഋത്വിക് റോഷനും സഞ്ജയ് ദത്തും മുഖ്യവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'അഗ്നീപഥ്' 26ന് തീയറ്ററുകളിലെത്തുന്നു. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മാപ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ മല്‍ഹോത്രയാണ്. 


1990 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലെ അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ റീമേക്കാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ കാഞ്ച ചീനയെന്ന വില്ലന്‍ വേഷമാണ് ഏറെ ചര്‍ച്ചയാകുന്നത്. മൊട്ടത്തലയുമായി പുത്തന്‍ ഗെറ്റപ്പിലെ ആദ്യം ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ സഞ്ജുഭായിയുടെ ആരാധകര്‍ ആവേശത്തിലാണ്.


കൂടാതെ അമിതാഭ് ബച്ചന്‍ അനശ്വരമാക്കിയ വിജയ് ദീനാനാഥ് ചൌഹാനെന്ന നായക കഥാപാത്രം ഋത്വിക് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയും സിനിമാപ്രേമികള്‍ക്കുണ്ട്. 
20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഋത്വിക്- സഞ്ജയ് ക്ലൈമാക്സ് ഏറ്റുമുട്ടല്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. 


പ്രിയങ്കാ ചോപ്രയാണ് നായിക. റിഷി കപൂര്‍, സറീനാ വഹാബ്, ഓംപുരി, ദേവന്‍ ഭോജാനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇളാ ദത്താ ബേഡിയും കരണ്‍ മല്‍ഹോത്രയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജയ് അതുലാണ് സംഗീതം. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി കെ. ചന്ദ്രനാണ്. 


റിലീസിന് വളരെമുന്‍പേ സീടിവി 41 കോടി നല്‍കി ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നു. ഇത് ബോളിവുഡിലെ റെക്കോഡാണ്. കൂടാതെ ചിത്രത്തില്‍ കത്രീന കൈഫ് ആടിത്തിമിര്‍ക്കുന്ന 'ചിക്നി ചമേലി'ലെന്ന ഗാനവും ഹിറ്റ് ചാര്‍ത്തില്‍ ഇടംപിടിച്ചിട്ട് ഏറെ നാളുകളായി. 


ഇക്കാരണങ്ങളെല്ലാം ചിത്രത്തിന് ലോക വ്യാപകമായി വമ്പന്‍ ഇനിഷ്യല്‍ നല്‍കുമെന്നാണ് സിനിമാവൃത്തങ്ങളുടെ പ്രതീക്ഷ. 

agneepath gallery
(click to enlarge)











agneepath, agneepath gallery, agneepath stills, agneepath hindi movie news, katrina kaif, chikni chameli, samjay dutt, hrithik roshan, karan johar, karan malhotra, priyanka chopra, agneepath preview, agneepath release in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.