Thursday, January 19, 2012

ഓസ്കര്‍ പട്ടികയില്‍ നിന്ന് ആദാമിന്റെ മകന്‍ അബു പുറത്ത്




 മലയാളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 'ആദാമിന്റെ മകന്‍ അബു' ഓസ്കര്‍ പട്ടികയില്‍ നിന്ന് പുറത്തായി. മികച്ച വിദേശചിത്രമെന്ന ഗണത്തിലായിരുന്നു അബു മല്‍സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.


ഒടുവില്‍ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ അബുവിനെ പരിഗണിച്ചിട്ടില്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍)  എന്നീ ചിത്രങ്ങളാണ് ഇനി മികച്ച വിദേശ ചിത്രമാകാന്‍ മല്‍സരിക്കുക. ഇതിലെ  അഞ്ചെണ്ണം അവസാനറൌണ്ടില്‍ പോരാടും.


സലീം അഹമ്മദ് സംവിധാനം ചെയ്ത് സലീംകുമാര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ആദാമിന്റെ മകന്‍ അബു നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിരുന്നു.


അബു പുറത്തായതോടെ മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചിത്രമാണ് ഓസ്കര്‍ മല്‍സരത്തില്‍ ഇനിയുള്ള പ്രതീക്ഷ. ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളാണ് ഓസ്കര്‍ മല്‍സരത്തിനുള്ളത്. അവസാന നോമിനേഷന്‍ പട്ടിക 24ന് പുറത്തിറങ്ങുമ്പോഴേ ഏതൊക്കെ ചിത്രങ്ങള്‍ മല്‍സരത്തിന് അവശേഷിക്കും എന്ന് ഉറപ്പിക്കാനാവൂ. ഫെബ്രുവരി 26നാണ് ലോസ് ആഞ്ചലസില്‍ ഒസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
adaminte makan abu, adaminte makan abu out from oscar list, abu oscar nomination, salim kumar, dam999 in oscar nomination list, sohan roy, salim ahamed

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.