Tuesday, December 20, 2011

Vellaripravinte changathi gallery: ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി 25 മുതല്‍




ദിലീപ് -കാവ്യാ മാധവന്‍ ജോഡി വീണ്ടും ഒന്നിക്കുന്ന 'വെള്ളരിപ്രാവിന്റെ ചങ്ങാതി' ഡിസംബര്‍ 25ന് റിലീസാകും. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, ഇന്ദ്രജിത്ത്, ലാല്‍, സായികുമാര്‍,  വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, മാമുകോയ, കൊല്ലം തുളസി, അനില്‍ മുരളി, രസ്ന, സീനത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 


സിനിമക്കുള്ളിലെ സിനിമാക്കഥയാണ് ചിത്രം പറയുന്നത്. 1970 ല്‍ ചിത്രീകരിച്ച് റിലീസാവാതെ പോയ ചിത്രം 2011 ല്‍ പുറത്തെത്തിക്കുന്നതാണ് കഥ. അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ 41 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയ സിനിമ പല കാരണങ്ങളാല്‍ പുറത്തിറക്കാനായില്ല. സത്യനും നസീറും മധുവുമൊക്കെ വാണ കാലത്ത് പുതുമുഖങ്ങളെ അഭിനയിപ്പിച്ചെടുത്ത ചിത്രം ആര്‍ക്കും വേണ്ടായിരുന്നു.


അദ്ദേഹം മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ മാണിക്കുഞ്ഞ് പിതാവിന്റെ സ്വപ്നം പൂവണിയിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ്. ചെന്നൈയിലെ ലാബില്‍ നിന്ന് നെഗറ്റീവ് തപ്പിയെടുത്ത് കാലാനുസൃത മാറ്റങ്ങളോടെ തീയറ്ററിലെത്തിക്കാനാണ് മാണിക്കുഞ്ഞിന്റെ ശ്രമം. 


അഗസ്റ്റിന്റെ സിനിമയില്‍ നായകനേയും നായികയേയും അവതരിപ്പിച്ച ഷാജഹാനും മേരി വര്‍ഗീസുമാണ്. കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ഷാജഹാനും മേരിയും യഥാര്‍ഥ ജീവിതത്തിലും പ്രണയികളായിരുന്നു. ഈ സിനിമയും ഇവരുടെ പ്രണയവും തമ്മിലും ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. ഇവ കണ്ടെത്തി പ്രതിസന്ധികള്‍ തരണം ചെയ്ത് മാണിക്കുഞ്ഞ് 2011 ല്‍ ചിത്രം പുറത്തെത്തിക്കുമ്പോഴുള്ള പ്രശ്നങ്ങളാണ് വഴിത്തിരിവ്. 


ദിലീപും കാവ്യയും ഷാജഹാനെയും മേരിയേയും അവതരിപ്പിക്കുന്നു. ഇന്ദ്രജിത്താണ് മാണിക്കുഞ്ഞ്. കൃഷ്ണനായി മനോജ് കെ ജയനും അഗസ്റ്റിന്‍ ജോസഫായി ദേവനുമെത്തുന്നു. 


ചാന്ദ് വി ക്രിയേഷന്‍സിനു വേണ്ടി അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: വിപിന്‍ മോഹന്‍,സമീര്‍ ഹഖ്.  സംഗീതം: മോഹന്‍ സിതാര, ഗാനങ്ങള്‍: വയലാര്‍ ശരത്. 

Vellaripravinte changathi gallery
(click to enlarge)
















vellaripravinte changathi, vellaripravinte changathi gallery, vellaripravinte changathi from december 23, dileep, indrajith, akku akbar, dileep and akku akbar, manoj k. jayan, kavya madhavan stills, rasna, dileep gallery

2 comments:

Arun Sasi said...

kandittu rekshapedumennu thonnanilla

Ananthu said...

songs are super...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.