Tuesday, December 6, 2011

IFFK: മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജയാ ബച്ചന്‍ മുഖ്യാതിഥി




പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പ്രൌഢഗംഭീര ചടങ്ങില്‍ ഹിന്ദി സിനിമാതാരം ജയാബച്ചന്‍ മുഖ്യാതിഥിയായിരിക്കും. 


സിനിമാമന്ത്രി കെ.ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി കെ.സി ജോസഫ് ഫെസ്റിവല്‍ കാറ്റലോഗ് പ്രകാശനം ചെയ്യും. ഫെസ്റിവല്‍ ഡെയ്ലി ബുള്ളറ്റിന്റെ ആദ്യപതിപ്പ് മന്ത്രി വി.എസ് ശിവകുമാറിന് നല്‍കി ശശിതരൂര്‍ എം.പി പ്രകാശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, എം.എല്‍.എ മാരായ കെ മുരളീധരന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.


ഉദ്ഘാടനച്ചടങ്ങിന് ശേഷം സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ തയ്യാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ സാങ് യിമോവി സംവിധാനം ചെയ്ത 'അര്‍ ദി ഹോത്രോണ്‍ ട്രീ  എന്ന ചൈനീസ് ചിത്രം പ്രദര്‍ശിപ്പിക്കും. 114 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്.


iffk 2011, umman chandy to inuagurate iffk 2011, jaya bachchan to attend iffk 2011, iffk from december 9, iffk thiruvananthapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.