Wednesday, December 28, 2011

ഗ്രേഡിംഗ് റിപ്പോര്‍ട്ടായി; കോട്ടയം ആനന്ദ് മികച്ച തീയറ്റര്‍
സിനിമാ തീയറ്ററുകളുടെ നിലവാരം വിലയിരുത്താന്‍ ചുമതലപ്പെടുത്തിയ തീയറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഔദ്യോഗികമായി സര്‍ക്കാരിന് സമര്‍പ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. റിപ്പോര്‍ട്ട് പ്രകാരം 90 മാര്‍ക്കിലധികം നേടിയ കോട്ടയത്തെ ആനന്ദ് തീയറ്ററാണ് മികച്ച തീയറ്റര്‍. 


നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതും നവീകരണം നടത്തിവരുന്നതുമായ 399 തിയേറ്ററുകള്‍ സമിതികള്‍ സന്ദര്‍ശിച്ചു. ഇതില്‍ 77 തീയേറ്ററുകള്‍ പരിശോധനയോട് നിസ്സഹകരിച്ചു. 385 തിയേറ്ററുകളെ വിവിധ ഗ്രേഡുകളാക്കി തരംതിരിച്ചു.  29 തിയേറ്ററുകള്‍ രണ്ടാം ഗ്രേഡിലും 81 തിയേറ്ററുകള്‍ മൂന്നാം ഗ്രേഡിലും 127 തിയേറ്ററുകള്‍ നാലാം ഗ്രേഡിലും ഉള്‍പ്പെടുത്തി. അഞ്ചാം ഗ്രേഡിലുള്ളത്  86 തിയേറ്ററുകളാണ്. 


ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലെ എ, ബി ക്‌ളാസ് തിയേറ്ററുകളിലായി ദക്ഷിണ മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) മധ്യമേഖല (ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്) ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സമിതികള്‍ പരിശോധന പൂര്‍ത്തിയാക്കിയത്. പ്രൊജക്ഷന്‍ സംവിധാനം, ശബ്ദ ക്രമീകരണം, ശുചിത്വം, പ്രേക്ഷകബാഹുല്യം, അറ്റകുറ്റപണി, ഇരിപ്പിട സൗകര്യങ്ങള്‍, എ.സി, നോണ്‍ എ.സി, റിലീസിങ് സാധ്യത, നിലവിലുള്ള റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധി, പാര്‍ക്കിങ് സൗകര്യം, മൊത്തത്തിലുള്ള അന്തരീക്ഷവും സൗകര്യം എന്നിവ പരിഗണിച്ചാണ് തീയേറ്ററുകളെ വിലയിരുത്തിയത്. 


90 മാര്‍ക്കിന് മുകളില്‍ ലഭിച്ച ഏക തീയേറ്ററായ കോട്ടയത്തുള്ള ആനന്ദാണ് മികച്ച തീയറ്റര്‍. നഗരപ്രദേശങ്ങളിലെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളിലുള്ള പല തിയേറ്ററുകളും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തിയേറ്ററുകളുടെ ശുചിത്വം സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് സമിതി ശുപാര്‍ശചെയ്തു. പൊതുജന ആരോഗ്യവകുപ്പിന്റെ ഒരു സമിതി ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും പരിശോധന നടത്തണം. 


ക്‌ളാസിഫിക്കേഷന്‍ കമ്മിറ്റി പരിശോധിച്ച 399 തിയേറ്ററുകളില്‍ സാങ്കേതികമായും മറ്റും വളരെ നല്ല നിലവാരം പുലര്‍ത്തുന്ന പതിനഞ്ചു തിയേറ്ററുകള്‍ കേരളത്തില്‍ തിരഞ്ഞെടുത്ത് ഇവക്ക് (മൂന്ന് മേഖലയില്‍ നിന്നും അഞ്ച് വീതം) പ്‌ളാറ്റിനം തീയറ്റേഴ്‌സ് എന്ന പദവി നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ശുപാര്‍ശയുണ്ട്. 


കളിയിക്കാവിള ശ്രീ സരസ്വതി & ശ്രീ കാളീശ്വരി , തിരുവനന്തപുരം ശ്രീ പത്മനാഭ, ക~ിനംകുളം വിട്രാക്‌സ്, അഞ്ചല്‍ വര്‍ഷ റോയല്‍ സ്യൂട്ട്, എരമല്ലൂര്‍ സാനിയ, കോട്ടയം ആനന്ദ്, എറണാകുളം പത്മാ സ്‌ക്രീന്‍ 1  & സ്‌ക്രീന്‍ 2, കൊച്ചി ഇ.വി.എം , കോലഞ്ചേരി അന്ന, വടക്കാഞ്ചേരി (തൃശൂര്‍) താളം, താനൂര്‍ പി.വി.എസ്, കണ്ണൂര്‍ കവിത, മഞ്ചേരി കൈരളി, സുല്‍ത്താന്‍ബത്തേരി ഐശ്വര്യ, പെരിന്തല്‍മണ്ണ വിസ്മയ എന്നിവയാണ് പ്‌ളാറ്റിനം തീയറ്റേഴ്‌സ് വിഭാഗത്തില്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന തീയറ്ററുകള്‍.


ഇപ്പോള്‍ റിലീസ് അനുവദിച്ചിട്ടുള്ള 16 കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് അനുവദിക്കരുതെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് അനുവദിക്കരുത് എന്ന് തെക്കന്‍ മേഖലാ സമിതി ചൂണ്ടിക്കാണിച്ച തീയറ്ററുകളില്‍ തിരുവനന്തപുരം നഗരത്തിലേയും നെടുമങ്ങാട്ടേയും (3) വര്‍ക്കല (3) കരുനാഗപ്പള്ളിയിലേയും (2) കളിയിക്കാവിളയിലേയും (2) ആറ്റിങ്ങലിലേയും (1) കൊല്ലം നഗരത്തിലേയും (4) കൊട്ടാരക്കര (2) തീയറ്ററുകള്‍ ഉള്‍പ്പെടുന്നു. 


സിനിമാ ടിക്കറ്റ് മെഷീന്‍ മാര്‍ച്ച് ഒന്നിന് നിലവില്‍ വരുമെന്ന് സിനിമാമന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.  ഇനിമുതല്‍ ടിക്കറ്റിനൊപ്പം സര്‍വീസ് ചാര്‍ജും ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്‌ളാറ്റിനം പ്‌ളസ്, പ്‌ളാറ്റിനം, ഗോള്‍ഡ് പ്‌ളസ്, ഗോള്‍ഡ്, സില്‍വര്‍ പ്‌ളസ്, സില്‍വര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് തീയേറ്ററുകളെ തരംതിരിക്കുക. കമ്മിറ്റി ഓരോ തീയറ്ററുകളെ കുറിച്ചും വ്യക്തമായ റിപോര്‍ട്ടാണ് നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും തീയറ്റര്‍ നവീകരണത്തിന് ആറ് മാസം കൂടി അനുവദിക്കും. മോശം തീയേറ്ററുകളില്‍ റിലീസിംഗ് അനുവദിക്കില്ല. കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിസമ്മതിച്ച തീയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്നും മന്ത്രി പറഞ്ഞു. 


തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി പരിശോധിച്ച ഏറ്റവും മോശവും മികച്ചതുമായ തീയറ്ററുകളുടെയും വിവരങ്ങളടങ്ങിയ സിഡി പ്രദര്‍ശനവും ഉണ്ടായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും തീയറ്റര്‍ ഉടമകളുടെയും സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.


kottayam anand theatrekerala theatre grading report published, theatre classification report kerala, kottayam anand theatre best theatre in kerala

13 comments:

Anonymous said...

gud report....

ani said...

exclusive news...

Harikumar said...

koothara theatres nannakkiya sesham mathrame relese kodukkavoooo

Shine said...

e report pole karyam nadannal kollamayurunnu.

ani said...

ganesh kumar ithreyum akiyille...so he can make it...

Maya said...

ozhivakkal listil kooduthal halls varendathanu. Many halls r unsuhikkable.

Maya said...

tvm theatres ellam pottayane

Anonymous said...

Kaliyakkavila(Parassala) Rockzzzzzz

Biju said...

Ernakulam A Class theatres ine pinnilakki Kolenchery ANNA Digital platinum padaviyilekku... Theerchayayum ithram theatre kalil release kodukkanam...

Anonymous said...

perinthalmanna okke engane platinum ayi? pidikittunniilla

Admin said...

full list evide kittum?

Anonymous said...

@jinesh

for full list visit and like the fb page,

facebook.com/cinemajalakam

Anonymous said...

പ്രിയ മന്ത്രീ , കരുനാഗപ്പള്ളി കൃഷ്ണാ തീയേറ്റര്‍ എങ്ങനെയെങ്കിലും പൂട്ടിച്ചു തരണം. ഒന്നാന്തരം അടിവില്ല് തീയേറ്റര്‍ !

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.