Saturday, December 31, 2011

യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ മലയാളത്തില്‍ നായകനാവുന്നു



അകോഷോട്ടോ എന്ന് വിളിച്ച് മോഹന്‍ലാലിനൊപ്പം യോദ്ധയില്‍ ഉണ്ണിക്കുട്ടനായി അഭിനയിച്ച കുഞ്ഞു സിദ്ധാര്‍ഥ ലാമയെ ഓര്‍മയില്ലേ? വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ വീണ്ടും മലയാളസിനിമയിലെത്തുന്നു, നായകനായി. 


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' യിലാണീ യുവാവ് കേന്ദ്ര കഥാപാത്രമാകുന്നത്. മനീഷ കൊയ് രാളയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സ്വന്തം രാജ്യം നഷ്ടപ്പെട്ട് അഭയാര്‍ഥികളായി അലയുന്ന തിബറ്റുകാരുടെ കഥയാണ് 'ഇടവപ്പാതി -നോ മാന്‍സ് ലാന്‍ഡ്' എന്ന ചിത്രം പറയുന്നത്. 


കുടകിലും കാഠ്മണ്ഡുവിലുമായി ചിത്രീകരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പൂര്‍ണിമ ഇമേജ് മേക്കേഴ്സിന്റെ ബാനറില്‍ ഷിജു സുദേവനാണ്.  ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം എറണാകുളത്ത് നടന്നു.

sidhartha lama, lenin rajendran, idavappathi, idavapathi new film, sidhartha lama in malayalam film, maneesha koirala

4 comments:

Anonymous said...

അല്ല ഒരു സംശയം,. ഈ ലെനിന്‍ രാജേന്ദ്രന്‍ കമ്യൂണിസ്റ്റല്ലേ. ഇങ്ങേരടെ പടത്തിനും പൂജ ഒഴിവാക്കാനാവില്ലല്ലേ.

sanu said...

പൂജ നടത്തിപ്പോയാല്‍ എന്താന് ഇപ്പൊ പ്രശ്നം
http://bloggersworld.forumotion.in/

Anonymous said...

pooja ennathu film announce cheyyunna first public function with a party. angane kanakkakkiyal mathi.
kristyanikalum muslingalum okke ithu nadatharundallo.

DAYTIME SAINT said...

Lenin Rajendran enna communist-kaaran thanne aanu Communist China Tibetean janathayodu kaanichu koottunna kroorathakale kurichu cinema edukkaan yogyan.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.