Wednesday, December 28, 2011

Rajapattai Review: വെറുമൊരു തമിഴ് ചിത്രമായ് രാജപാട്ടൈ
അഭിനയ വൈവിധ്യങ്ങളാല്‍ നമ്മെ അമ്പരിപ്പിച്ച വിക്രമും മികച്ച ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള സുശീന്ദ്രനും ഒന്നിച്ചിട്ടും പിറന്നത് തീര്‍ത്തും സാധാരണമായ ഒരു തമിഴ് ചിത്രം! 'രാജപാട്ടൈ' എന്ന വിക്രം ചിത്രം പ്രതീക്ഷയുടെ ഏഴയലത്തെങ്കിലും എത്തുന്ന സാധാരണ എന്റര്‍ടൈനര്‍ പോലുമായില്ല. ആകെ പറയാനുള്ളത് വിക്രമിന്റെ ഊര്‍ജസ്വലമായ പ്രകടനം മാത്രമാണ്.


ഭൂമി മാഫിയ നഗരത്തിലെ കണ്ണായ സ്ഥലം കൈയടക്കാന്‍ ശ്രമിക്കുന്നതും അതിനെതിരെ പോരാടി നായകന്‍ വിജയിക്കുന്നതുമാണ് രാജപാട്ടൈയുടെ കഥ. അനല്‍ മുരുകന്‍ (വിക്രം) സിനിമകളില്‍ ചെറിയ ആക്ഷന്‍ രംഗങ്ങളില്‍ തല കാണിച്ചു ജീവിക്കുന്ന യുവാവാണ്. ഒരു കാലത്ത് സിനിമാലോകത്തെ അറിയപ്പെടുന്ന ആക്ഷന്‍ താരമോ വില്ലനോ ആകണമെന്നാണവന്റെ പ്രതീക്ഷ. 


ഒരവസരത്തില്‍ വൃദ്ധനായ ദക്ഷിണാമൂര്‍ത്തി (കെ. വിശ്വനാഥ്) യെ അക്രമികളില്‍ നിന്ന് മുരുകന്‍ രക്ഷിച്ചു സ്വന്തം വീട്ടിലെത്തിക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യയുടെ സ്മൃതി മണ്ഡപവും അനാഥാലയവും ഉള്‍പ്പെട്ട സ്ഥലം സ്വന്തം മകന്‍ (അവിനാശ്) ഉള്‍പ്പെട്ട സംഘം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി മുരുകന്‍ മനസിലാക്കുന്നു. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതാകട്ടെ രാഷ്ട്രീയ നേതാവായ രംഗനായകി (സന)യുടെ സംഘവും. 


ഒരുഘട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് മകനൊപ്പം പോകുന്ന ദക്ഷിണാമൂര്‍ത്തി ചതിക്കപ്പെടുന്നു. അവിടെ നിന്ന് അയാളെ രക്ഷിക്കലും ഭൂമാഫിയക്കെതിരെ പോരാടി ഭൂമി തിരിച്ചുപിടിക്കലുമാണ് പിന്നീടുള്ള മുരുകന്റെ കടമ...ആദ്യാവസാനം വിക്രമിന്റെ താരപകിട്ടില്‍ മാത്രം നീങ്ങുന്ന ചിത്രമാണ് 'രാജപാട്ടൈ'. ബോഡി ബില്‍ഡറായും ഗാനരംഗങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലും വിക്രമിന്റെ പ്രകടനം ഗംഭീരമാണ്. പക്ഷേ, ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ഉപയോഗപ്പെടുത്താവുന്ന കഥയോ തിരക്കഥയോ ഇല്ലാത്തത് ഈ ശ്രമങ്ങളെയെല്ലാം പാഴാക്കുന്നു. കൂടാതെ അവസാനം ഒരാവശ്യവും ഇല്ലാതെ വിവിധ ഗെറ്റപ്പുകളില്‍ വിക്രമിനെ ഫാന്‍സി ഡ്രസ് കെട്ടിച്ചും ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്.


മനോഹരിയാണ് ദീക്ഷ സേത്ത് , എന്നാല്‍ ആ സാന്നിധ്യം ഒട്ടും അറിയിക്കാന്‍ ഈ ചിത്രത്തിലെ നായിക വേഷം അവരെ സഹായിച്ചിട്ടില്ല. 


ഒരു സമ്പൂര്‍ണ എന്റര്‍ടൈനര്‍ ചെയ്ത് ആ മേഖലയിലും കഴിവു തെളിയിക്കാം എന്ന വിശ്വാസമാകും സംവിധായകന്‍ സുശീന്ദ്രനെ ഇത്തരമൊരു ചിത്രത്തില്‍ കൊണ്ടെത്തിച്ചത്. എന്നാല്‍, വെണ്ണിലാ കബഡി കുളു, നാന്‍ മഹാന്‍ അല്ലൈ, അഴകര്‍ സാമിയിന്‍ കുതിരൈ തുടങ്ങിയ വ്യത്യസ്തവും മനോഹരവും തീവ്രവുമായ ചിത്രങ്ങള്‍ ഒരുക്കിയ സുശീന്ദ്രനാണോ ഇത്രയും ലാഘവത്തോടെ 'രാജപാട്ടൈ' ഒരുക്കിയതെന്ന് പടം കാണുന്ന ആരും മൂക്കത്ത് വിരല്‍വെച്ച് ചോദിച്ചുപോകും. 


പ്രവചിക്കാവുന്ന കഥാഗതിയാണെങ്കിലും അവതരണത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആകര്‍ഷകമാക്കായിരുന്നു. ആഖ്യാനമികവ് തൊട്ടുതീണ്ടിയില്ലാത്തതിനാല്‍ മറ്റ് സാങ്കേതിക വിഭാഗങ്ങളുടെ പ്രയ്തനവും പാഴായി.സാഗരസംഗമം പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ പഴയകാല സംവിധായകന്‍ കെ. വിശ്വനാഥ് തന്റെ വേഷം മനോഹരമാക്കി. ദക്ഷിണാമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ നര്‍മരംഗങ്ങളും വൈകാരിക രംഗങ്ങളും ഒക്കെ അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു. സഹനടനായി തമ്പി രാമയ്യ, മൃഗീയ വില്ലനായി പ്രദീപ് റാവത്ത് എന്നിവര്‍ പതിവുപോലെ മികച്ചു നിന്നു. 


യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ ഗാനങ്ങളും നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. മോശം ചിത്രമാണെങ്കിലും പലപ്പോഴും തമിഴ് ചിത്രങ്ങളില്‍ ഗാനങ്ങളും ചിത്രീകരണവും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇവിടെ അതും സംഭവിച്ചില്ല.


'രാജപാട്ടൈ' എന്നാല്‍ രാജവീഥി എന്ന് പരിഭാഷപ്പെടുത്താം. അതുപ്രതീക്ഷിച്ച് തീയറ്ററില്‍ കയറിയാല്‍ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര പോലുള്ള അനുഭവമായിരിക്കും ഫലം. 

rajapattai review, rajapattai, vikram, chiyan vikram film, k.viswanath, suseendran, suseendran's rajapattai, deeksha seth, deeksha seth in rajapattai, rajapattai review in malayalam, rajapattai kerala response

8 comments:

Anonymous said...

kananamennu vicharichatharunnu ini venda
http://bloggersworld.forumotion.in/

Sarath said...

ithu verum raja pottai ayallo

Amjad said...

Vikraminu kashta kalam anallo!

Anonymous said...

Rajapattai ennadey "RajaVeedhi" aye... arinjudenkil thalleette podey

Anonymous said...

rajapattai pinne patta charayam aano?? poyi google nokkede..

Prabhu said...

ithum keralayil hitane

Anonymous said...

മൌനഗുരു എന്നൊരു പടം വന്നിട്ടുണ്ട് തമിഴില്‍ ... എല്ലാം പുതുമുഖങ്ങള്‍, സംവിധായകനടക്കം... പടം കിടിലം..കിടിലോല്‍ക്കിടിലം! സസ്പെന്‍സിന്റെ കാര്യത്തില്‍ നമ്മുടെ ട്രാഫിക്കിനെ വെല്ലും..

Raja said...

maunaguruvine patti kettirunnu. but sun family padam ayondu pinthunakkan oru madi.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.