Monday, December 5, 2011

IFFK: മലയാള ചിത്രങ്ങളില്ലാത്ത മല്‍സരവിഭാഗം




പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള ചലച്ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലില്ല.  വിവാദമായ 'ആദിമധ്യാന്തത്തിന് പിന്നാലെ  'ആദാമിന്റെ മകന്‍ അബു'വിനെയും  പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മല്‍സരിക്കാന്‍ മലയാളചിത്രങ്ങളില്ലാതായത്.


ആദ്യമായാണ് മലയാളചിത്രങ്ങളില്ലാത്ത മല്‍സരവിഭാഗം ഐ.എഫ്.എഫ്.കെയിലുണ്ടാകുന്നത്. സലിം അഹമ്മദ് സംവിധാനംചെയ്ത 'ആദാമിന്റെ മകന്‍ അബു'വിനെ മല്‍സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ത്യയിലെ മറ്റൊരു രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സരിച്ച സിനിമകള്‍ പരിഗണിക്കില്ലെന്ന ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിവെല്‍ നിയമാവലി പ്രകാരമാണ് 'അബു'വിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. ഫിലിപ്പീന്‍  ചിത്രമായ 'പലവന്‍ ഫെയ്റ്റി'നെയും ഈ മാനദണ്ഡപ്രകാരം മല്‍സരപ്പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്.


നിര്‍മാതാവോ സംവിധായകനോ അനുവദിച്ചാല്‍ 'ആദാമിന്റെ മകന്‍ അബു' മലയാള സിനിമാ വിഭാഗത്തില്‍ കാണിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. 'പലവന്‍ ഫെയ്റ്റ്' ലോക സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും. പക്ഷപാതപരമായല്ല ചിത്രങ്ങള്‍ ഒഴിവാക്കിയതെന്നും തന്റെ 'കാഞ്ചീവരം' എന്ന ചിത്രവും ഇതേനിയമപ്രകാരം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'ആദിമധ്യാന്തം' ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നം കോടതി പരിഗണനയിലായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ചൊവ്വാഴ്ചക്ക് ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 


 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വി. കെ പ്രകാശിന്റെ കര്‍മയോഗി, കമലിന്റെ ഗദ്ദാമ, ജയരാജിന്റെ പകര്‍ന്നാട്ടം, ശാലിനി ഉഷാ നായരുടെ അകം, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ടി.വി ചന്ദ്രന്റെ ശങ്കരനും മോഹനനും, രാജേഷ് പിള്ളയുടെ ട്രാഫിക് എന്നിവയാണിവ.

iffk 2011, no malayalam films in iffk competition section, priyadarshan, adimadhyantham, adaminte makan abu

2 comments:

Antony said...

Vallya kashtam thanne evamarude karyam

Unknown said...

ആദാമിന്റെ മകന്‍ ഒഴിവാക്കിയത് മോശമായിപ്പോയി!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.