Thursday, December 1, 2011

Mayakkam enna review: ബന്ധങ്ങളുടെ വേറിട്ട മയക്കം
യുവഹൃദയങ്ങളുടെ ബന്ധവും ബന്ധനങ്ങളും അതുമൂലമുള്ള പ്രതിസന്ധികളുമാണ് സംവിധായകന്‍ ശെല്‍വരാഘവന് എന്നും പ്രിയവിഷയം. കൂട്ടത്തിലെങ്കിലും ഒറ്റപ്പെട്ടവനായിരിക്കും എന്നും അദ്ദേഹത്തിന്റെ നായക കഥാപാത്രം. അതുകൊണ്ടുതന്നെ ബന്ധങ്ങളും അതിന്റെ പ്രശ്നങ്ങളും സങ്കീര്‍ണമായി അവരെ ബാധിക്കാറുമുണ്ട്. 


ഇത്തവണ സഹോദരന്‍ ധനുഷിനെ വീണ്ടും നായകനാക്കി 'മയക്കം എന്ന' യുമായി എത്തുമ്പോഴും ഈ വഴി അദ്ദേഹം മാറ്റിപിടിക്കുന്നില്ല. 


ഒരു വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറാകാന്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്ന യുവാവാണ് കാര്‍ത്തിക്. (ധനുഷ്). ഒരിക്കല്‍ അടുത്ത സുഹൃത്ത് സുന്ദര്‍ (സുന്ദര്‍ രാമു) തന്റെ  കാമുകി യാമിനി (റിച്ച ഗംഗോപാധ്യായ്) യെ പരിചയപ്പെടുത്തുന്നു. ആദ്യഘട്ടങ്ങളില്‍ കാര്‍ത്തിക്കും യാമിനിയും കടിച്ചുകീറാന്‍ നില്‍ക്കുന്നവരായിരുന്നു. 


എന്നാല്‍ മെല്ലെ അവള്‍ കാര്‍ത്തിക്കിലേക്ക് അടുക്കുന്നു. അവളുടെ നോട്ടവും ഭാവവും കാര്‍ത്തിക്കിന് ഇതിന്റെ സൂചനകള്‍ നല്‍കുമ്പോള്‍ അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. എന്നാല്‍ സുന്ദറിനോടല്ല, പ്രണയം തോന്നിയത് കാര്‍ത്തിക്കിനോടാണെന്ന് അവള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇവരെങ്ങനെ വിവാഹിതരാകുന്നു, കാര്‍ത്തിക്കിന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ എന്തെല്ലാം വഴിത്തിരിവുകള്‍ ഉണ്ടാകുന്നു, ബന്ധങ്ങളും ബന്ധനങ്ങളുമുണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍ തുടങ്ങിയവയാണ് ശെല്‍വരാഘവന്‍ പിന്നീട് തനത് ശൈലിയില്‍ വിവരിക്കുന്നത്. 


ചിത്രം പറയുന്ന കഥയും പ്രതിസന്ധികളും കേള്‍ക്കാത്തതൊന്നുമല്ല. പല സന്ദര്‍ഭങ്ങളും കാലക്രമവും തീര്‍ത്തും ബാലിശമായവയുമുണ്ട്. എന്നാല്‍ അത് ആഴത്തില്‍ പറയാനായി എന്നതാണ് തിരക്കഥയുടേയും സംവിധാനത്തിന്റെയും മികവ്. 


ആദ്യഘട്ടത്തില്‍ നായികാ നായകന്‍മാര്‍ പ്രണയത്തിലാവുന്നതും രണ്ടാം പകുതിയില്‍ വിവാഹശേഷമുണ്ടാകുന്ന പ്രശ്നങ്ങളും കഥാന്ത്യവും പരിചരണത്തിലെ മികവ് മൂലം മനസില്‍ തൊടും. 
വേഗത്തിലോടുന്ന ഫ്രെയിമുകളോ സ്ഥിരം ശൈലിയിലെ പാട്ടുകളോ സംഘട്ടനമോ ചേര്‍ത്ത് കൂടുതല്‍ 'സിനിമാറ്റിക്കാക്കാന്‍' ശ്രമിച്ചിരുന്നെങ്കില്‍ അടുത്തിടെയിറങ്ങിയ 'ഏഴാം അറിവി'ലും മറ്റും സംഭവിച്ചതുപോലൊരു ദുരന്തമായേനെ അവതരണം. 


ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ധനുഷിന് മറ്റൊരു പൊന്‍തൂവല്‍ തന്നെയാണ് കാര്‍ത്തിക്കെന്ന വേഷം. ഒരു ഘട്ടത്തിലും കൈവിടാതെ കഥാപാത്രം ആവശ്യപ്പെടുന്നത് നല്‍കാന്‍ ധനുഷിനായി. 


ഞെട്ടിച്ച സാന്നിധ്യം നായികയായ യാമിനിയെ അവതരിപ്പിച്ച റിച്ചയുടേതായിരുന്നു. ഒരുപക്ഷേ, നായകന്റെ പ്രകടനത്തെ കടത്തിവെട്ടുന്ന കഥാപാത്രവും അഭിനയവും. രണ്ടാം പകുതിയില്‍ കഥയെ കൈപിടിച്ചു നടത്തുന്നത് റിച്ചയുടെ പ്രകടനം തന്നെ. 


ജി.വി പ്രകാശിന്റെ സംഗീതത്തിലെ ഗാനങ്ങള്‍ ചിത്രത്തിന് ചേരുന്നവ തന്നെ. കൂടുതല്‍ ആകര്‍ഷിച്ചത് പശ്ചാത്തലസംഗീതമാണെന്ന് മാത്രം. നിശബ്ദതയായിരുന്നു പലപ്പോഴും പശ്ചാത്തലത്തില്‍ സന്ദര്‍ഭങ്ങള്‍ ഭംഗിയാക്കിയത്. 


രാംജിയുടെ ഛായയും കോല ഭാസ്കറുടെ എഡിറ്റിംഗുമുള്‍പ്പെടെ മറ്റ് സാങ്കേതിക വിഭാഗങ്ങളിലും കാര്യമായ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാനില്ല.


മേക്കപ്പിട്ട് ഫ്രെയിമില്‍ വന്നുപോകുന്നവര്‍ മാത്രമല്ല, ജീവനും വികാരവുമുള്ളവരാണ് കഥാപാത്രങ്ങളെന്നതാണ് സിനിമയെന്ന നിലയില്‍ മയക്കം എന്ന'യെ ആസ്വാദ്യമാക്കുന്നത്.  എന്നിരുന്നാലും തമിഴ് സിനിമ പൊതുവേ സഞ്ചരിച്ചു കാണാറുള്ള വഴികളില്‍ നിന്ന് വേറിട്ട് നടക്കുന്നതിനാല്‍ മുഖ്യധാരാ പ്രേക്ഷകരുടെ പ്രിയം പൂര്‍ണമായി ചിത്രത്തിന് ലഭിക്കണമെന്നില്ല. 


mayakkam enna review, mayakkam enna, richa gangopadhyay, dhanush, selvaraghavan, g.v. prakash, mayakkam enna, richa gangopadhyay in mayakkam enna, mayakkam enna malayalam review, mayakkam enna tamil movie review

7 comments:

Aravind said...

Nalla padamayirikum selvaraghavante. ennalum tamil padam ippo...

Anonymous said...

Tamil film kanunnathe niruthi... so i won't

പഞ്ചാരകുട്ടന്‍ -malarvadiclub said...

പടം അപ്പോള്‍ കാണാന്‍ കൊള്ളാം അല്ലെ

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

nias said...

review vayichappol thanne padam kandathupole athond kanaan ponda alliyoooo???

Varun said...

dhanush kayari varunnundallo!

Anonymous said...

tamil cinema ini kaanilla

Sahil said...

fantastic feeling...super film

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.