Friday, December 23, 2011

ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി




സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരന്‍ സയിദ് നിസാമുദ്ദീന്റെ മകള്‍ അമാല്‍  സൂഫിയയാണ് വധു. 


വ്യാഴാഴ്ച ചെന്നൈ പാര്‍ക്ക് ഷെരാട്ടണില്‍ വെച്ചായിരുന്നു വിവാഹം. സൂഫിയ ആര്‍കിടെക്ടാണ്. ചടങ്ങില്‍ ബന്ധുക്കള്‍ക്ക് പുറമേ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. 


കേരളത്തിലെ സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി 26ന് കൊച്ചിയില്‍ വിവാഹ വിരുന്നൊരുക്കുന്നുണ്ട്.


ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം 'സെക്കന്‍ഡ് ഷോ' ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനുപുറമേ അന്‍വര്‍ റഷീദ്, വൈശാഖ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും ഇദ്ദേഹം ഉടന്‍ അഭിനയിക്കും. 

mammootty's son married, dulquar salman married, dulquar married sufiya, dulquar salman marriage stills

2 comments:

Tony said...

ashamsakal dulkar

Blog alertz said...

Nice blog!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.