Thursday, December 8, 2011

Innanu aa kalyanam Review: എന്തിനാണീ കല്യാണം?
ആദ്യകാലത്ത് പ്രേക്ഷകരെ രസിപ്പിക്കുന്ന നിരവധി ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് രാജസേനന്‍.  അടുത്തിടെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും എന്തുകൊണ്ടത് സംഭവിക്കുന്നെന്ന് ചിന്തിക്കാനേ അദ്ദേഹം കൂട്ടാക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'ഇന്നാണ് ആ കല്യാണം'. 


ഇത്തവണ കോളജ് പ്രണയമാണ് വിഷയം. പണക്കാരിയായ നീലിമക്ക് (മാളവിക) പാവപെട്ടവനായ കാര്‍ത്തിക്കിനോട് (രജത്മേനോന്‍) പ്രേമം. ഇത് അറിയിക്കാന്‍ അവള്‍ കൂട്ടുകാരി ആയിഷ (ശരണ്യ മോഹന്‍)യുടെ സഹായം തേടുന്നു. കോളജിലെ ഈ സംഭവങ്ങള്‍ക്കിടയിലേക്ക് കുഞ്ഞുമോനും (റോഷന്‍) കടന്നുവരുന്നു. പ്രേമം, കോളജ്, ആശയക്കുഴപ്പം, മെലോഡ്രാമ, കല്യാണം....!! പിന്നെ ഇതൊക്കെ അവിടെയുമിടയുമായി ചേര്‍ത്തിരിക്കുന്നു. 


പുതുമ കഥയിലോ പശ്ചാത്തലത്തിലോ തൊട്ടുതീണ്ടിയിട്ടില്ല എന്നതാണ് രാജസേനന്റെ സംവിധാനത്തിന്റെയും ബദറുദ്ദീന്റെ തിരക്കഥയുടെയും പ്രത്യേകത. കൂട്ടത്തില്‍ സായികുമാറിനെയും അശോകനെയും ഒക്കെ കോമാളിവേഷം കെട്ടികെട്ടിച്ച് കൂടുതല്‍ വഷളാക്കിയിട്ടുമുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ പ്രിന്‍സിപ്പല്‍ വേഷമാകട്ടെ കോമാളിത്തരത്തിന്റെ അങ്ങേയറ്റവുമാണ്. 


ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ഒരു സ്മോള്‍ ഫാമിലി തുടങ്ങിയ ചിത്രങ്ങളിലെ അനുഭവ സമ്പത്ത് വെച്ച് രാജസേനന് ഈ ചിത്രത്തിലെ സായികുമാറിന്റെ കഥാപാത്രമായി അഭിനയിക്കുകയുമാകാമായിരുന്നു. (അദ്ദേഹത്തിനാ ബുദ്ധി തോന്നാത്തത് പ്രേക്ഷകരുടെ ഭാഗ്യം) 


ചിത്രത്തിന്റെ മൊത്തം നിലവാരം വെച്ചു നോക്കുമ്പോള്‍ ബിജിബാല്‍ ഒരുക്കിയ ഗാനങ്ങള്‍ മനോഹരമാണ്. വിനോദ് ഇല്ലമ്പിള്ളിയുടെ ക്യാമറയും മോശമല്ല. 


യുവതാരങ്ങള്‍ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂട്ടത്തില്‍ പക്വമായ പ്രകടനം ശരണ്യാ മോഹന്റേതായിരുന്നു. പക്ഷേ, ഈ തിരക്കഥയില്‍ എന്തൊക്കെ കാട്ടിക്കൂട്ടിയാലും എവിടെ പ്രയോജനം!  


ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുകേട്ടു, കുടുംബപ്രേക്ഷകര്‍ തീയറ്ററില്‍ വരുന്നില്ല. യുവാക്കളും വിദ്യാര്‍ഥികളുമാണ് അന്യഭാഷാ ചിത്രങ്ങള്‍ക്കടക്കം തീയറ്ററില്‍ എത്തുന്നതെന്ന്. അതുമുന്നില്‍ കണ്ടാണത്രേ ഈ വിഷയം തെരഞ്ഞെടുത്തതും. 


എന്തായാലും ഇത്തരം ചിത്രങ്ങളാണ് മലയാളത്തില്‍ വരുന്നതെങ്കില്‍ അധികം വൈകാതെ അവരുടെ ശല്യവും തീയറ്ററുകളിലുണ്ടാവുമെന്ന് തോന്നുന്നില്ല. 
innanu aa kalyanam, innanu aa kalyanam review, malayalam movie innanu aa kalyanam review, innanu aa kalyanam malayalam movie review, cinemajalakam review, saranya mohan, rajasenan, rejat menon, roshan basheer, malavika

4 comments:

Anonymous said...

ha ha ..... nice review man.... keep it up.......

Sarath said...

rajasenanu pani nirthikoode

Rajeev Nair said...

Can't believe it is the same Rajasenan who directed unforgettable Meleparambil Aanveedu and Vaardhakya Puraanam, doing these stupid "unsahikkable" numbers!

Devadas said...

Engeru ineem padikkoola..ithupolathe padam ineem edukkum. nokkikko.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.