Tuesday, December 13, 2011

IFFK: നാലാംദിനം 'ദി സെയില്‍സ്മാനും' 'മില്‍ക്ക് ഓഫ് സോറെ'യും ശ്രദ്ധനേടി



തിരുവനന്തപുരം രാജ്യാന്തര മേളയുടെ നാലാം ദിവസം പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളില്‍ 'ദി സെയില്‍സ്മാനും' 'ദ മില്‍ക്ക് ഓഫ് സോറെ'യും പ്രേക്ഷകരുടെ മനംകവര്‍ന്നു. 



 ഫിപ്രസി വിഭാഗത്തില്‍ നിന്ന് പ്രദര്‍ശിപ്പിച്ച ലെ വെന്‍ഡ്യുറിന്റെ 'ദി സെയില്‍സ്മാന്‍' പ്രേക്ഷകരുടെ മനം കവര്‍ന്നു. 


അടച്ചുപൂട്ടുന്ന പേപ്പര്‍ മില്ലിലെ തൊഴിലാളികളുടെ ദുരവസ്ഥക്ക് സാക്ഷിയാകേണ്ടി വരുന്ന 67 കാരനായ കാര്‍വില്‍പ്പനക്കാരനിലൂടലെടുക്കുന്ന രാഷ്ട്രീയബോധമാണ് ചിത്രത്തിന്റെ പ്രമേയം. 
മറ്റൊരു ഫിപ്രസി ചിത്രമായ 'ദ മില്‍ക്ക് ഓഫ് സോറെ' മേളയുടെ നാലം ദിവസം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പെറുവില്‍ നിന്നുള്ള സംവിധായകന്‍ ക്ലാഡിയ ലൌസയുടെ ഈ ചിത്രം ഒരു വിഷാദകാവ്യം പോലെ ആസ്വാദ്യകരമായി.


റുമേനിയന്‍ ചിത്രമായ 'ബെസ്റ് ഇന്റന്‍ഷനി'ലൂടെ സംവിധായകന്‍ അഡ്രിയാന്‍ സിതാരു വരച്ചിട്ടത് വര്‍ത്തമാനകാല യൌവനങ്ങളുടെ വൈകാരിക പ്രതിസന്ധികളുടെ ഹൃദ്യമായ ചിത്രമായിരുന്നു. ലോകത്തെവിടെയും പുതിയ തലമുറ അമിത ഭീതിയും ഉത്കണ്ഠയും അശുഭ പ്രതീക്ഷകളും നിറഞ്ഞ മാനസികാവസ്ഥയിലാണെന്ന് ഈ ചിത്രം വിളിച്ചറിയിക്കുന്നു.


തടവറയില്‍ സിനിമ ചെയ്യാനെത്തിയ ബാര്‍ബറയും തടവുപുള്ളിയായ മിഷേലും തമ്മിലുള്ള പ്രണയത്തിന്റെ ചിത്രീകരണമായ ലെസ്മെയ്ന്‍ ലിബ്രസിന്റെ 'ഫ്രീഹാന്‍ഡ്സും' ശ്രദ്ധിക്കപ്പെട്ടു.


ജര്‍മന്‍ ഇതിഹാസ കഥാപാതമായ ഫൌസ്റിന്റെ സിനിമാഖ്യാനമായ റഷ്യന്‍ സിനിമ 'ഫൌസ്റ്',
റഷ്യന്‍ ചിത്രമായ 'എലീന', ത്രീ എന്ന ജര്‍മ്മന്‍ ചിത്രം എന്നിവയും സദസിലാണ് പ്രദര്‍ശിപ്പിച്ചത്.


ആദ്യപ്രദര്‍ശനത്തോടെ സംസാര വിഷയമായ ചിത്രങ്ങളില്‍ പലതിന്റെയും പ്രദര്‍ശനശാലകളില്‍ സീറ്റുകള്‍ കിട്ടാതെ നിലത്തിരുന്ന് കാണാന്‍ ആസ്വാദര്‍ തയാറായി.




ചൊവ്വാഴ്ച 'ആദാമിന്റെ മകന്‍ അബുവും' 'സെവന്‍ ഇന്ത്യന്‍സും' 


ചലച്ചിത്രമേളയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച ആദ്യപ്രദര്‍ശനത്തിനെത്തുന്ന 14 ചിത്രങ്ങള്‍ ഉള്‍പ്പെടെ അമ്പത്തിമൂന്ന് ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ഇതില്‍ എട്ട് ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍പ്പെട്ടവയാണ്. ഏറെ പുരസ്കാരങ്ങള്‍ നേടി, മലയാളത്തിന്റെ അഭിമാനമായ 'ആദാമിന്റെ മകന്‍ അബു' അജന്ത തിയേറ്ററില്‍ 11.30ന് പ്രദര്‍ശിപ്പിക്കും. 


മത്സരവിഭാഗത്തില്‍പ്പെടുന്ന ഇറാന്‍ ചിത്രം 'ഫ്ളെമിങോ നമ്പര്‍ 13', 'മെക്സിക്കന്‍ ചിത്രമായ 'എ സ്റ്റോണ്‍സ് ത്രോണ്‍ എവേ', ഓസ്കാന്‍ ആല്‍പ്പറിന്റെ 'ഫ്യുച്ചര്‍ ലാസ്റ് ഫോര്‍ എവര്‍ ' മുസ്തഫ നൂറിയുടെ 'ബോഡി' പ്രശാന്ത് നായരുടെ 'ഡല്‍ഹി ഇന്‍ എ ഡേ', അദിതി റോയിയൂടെ 'അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ആള്‍ ', കൊളംബിയന്‍ ചിത്രം 'കളേഴ്സ് ഓഫ് ദ മൌന്‍സ്', കാര്‍ലോസ് സോറിന്റെ 'ക്യാറ്റ് വാനിഷസ്' എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 


ഈ മേളയിലെ ഡല്‍ഹി ഇന്‍ എ ഡേയുടെ മൂന്നാമത്തെ പ്രദര്‍ശനമായിരിക്കും രാവിലെ ഒന്‍പത് മണിക്ക് ശ്രീ പത്മനാഭയില്‍ നടക്കുക.


അറബ് വസന്തത്തില്‍ നിന്നും ഡമാസ്കസ് വിത്ത് ലവ്, അസ്മ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും താഹിര്‍ 2011ന്റെ രണ്ടാം പ്രദര്‍ശനവും നടക്കും. ഈജിപ്തിലെ ഭരണകൂടത്തിനെതിരെയുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളുമായെത്തുന്ന താഹിര്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 


വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം, 1969ല്‍ കെ എ അബ്ബാസിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ മധു അഭിനയിച്ച സെവന്‍ ഇന്ത്യന്‍സ് എന്നിവ ചൊവ്വാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 
കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏറെ പ്രേക്ഷകാഭിപ്രായം നേടിയ 'ടു എസ്കോബാര്‍സ്', 'സോക്ക ആഫ്രിക്ക''എന്നിവയും ഇന്ന് രാംവട്ട പ്രദര്‍ശനത്തിനെത്തുന്നു. ജൂറി അംഗമായ സെമിഹ് കപ്ലാനോഗ്ലുവിന്റെ 'ഹണി'യും ഇന്ന് പ്രദര്‍ശനത്തിനെത്തും.


ലോകസിനിമാ വിഭാഗത്തില്‍ അഡ്രിയാന്‍ സിതാരുവിന്റെ ബെസ്റ് ഇന്‍റ്റെന്‍ഷന്‍സ്, ലീന മണിമേഖലയുടെ 'ദ ഡെത്ത് സീ' ഫ്രഞ്ച് ചിത്രമായ അല്‍മയേഴ്സ് ഫോളി, സാമേ സ്വാബിയുടെ 'മാന്‍ വിത്തൌട്ട് എ സെല്‍ഫോണ്‍' എന്നീ ചിത്രങ്ങളുടെ രാം പ്രദര്‍ശനമാണ് നടക്കുക. വൈകീട്ട് 6.15ന് നിശാഗന്ധിയില്‍ ഇംഗ്ലീഷ് സംവിധായകന്‍ എലന്‍ പെറിയുടെ വില്‍, കമലിന്റെ ഗദ്ദാമ എന്നിവയുടെ പ്രദര്‍ശനവും നടക്കും. 

ആടുകളത്തിന്റെ സംവിധായകന്‍ വെട്രി മാരന്‍ തിങ്കളാഴ്ച ചലച്ചിത്രോല്‍സവ വേദിയില്‍ എത്തിയപ്പോള്‍


iffk, iffk2011, fouthday iffk report, the sales man, the milk of sorrow, tahir, aadukalam, adaminte maakn abu

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.