Monday, December 5, 2011

IFFK: 'ആദിമധ്യാന്തം' ഗ്രൂപ്പ് കളിയുടെ ഇരയെന്ന് സംവിധായകന്‍




ചലച്ചിത്ര അക്കാദമിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് തന്റെ 'ആദിമധ്യാന്തം' എന്ന ചിത്രത്തെ ഒഴിവാക്കിയതെന്ന് സംവിധായകന്‍ ഷെറി ആരോപിച്ചു. കലാഭവന്‍ തീയറ്ററില്‍ ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അക്കാദമിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ബീനാപോളിന്റെ സ്ഥാനം തെറിപ്പിക്കാന്‍ വേണ്ടി ചിലര്‍ ആസൂത്രണം ചെയ്തതാണ് വിവാദങ്ങള്‍.ഇതിന്റെ ഭാഗമായാണ് ഡി.വി.ഡിയില്‍ തിരിമറി നടത്തിയതെന്ന് ഷെറി പറഞ്ഞു.  അക്കാദമിയില്‍ സമര്‍പ്പിച്ച സിനിമയുടെ ഡി.വി.ഡിയുടെ കാര്യം അന്വേഷിക്കണം. സമര്‍പ്പിച്ച ഡി.വി.ഡി പ്രിന്റും കൈയിലുള്ള ഫിലിം ഫോര്‍മാറ്റും തമ്മില്‍ ഗ്രാഫിക്സിലും ടൈറ്റില്‍ കാര്‍ഡിലും നേരിയ വ്യത്യാസമുണ്ട്. 


അതല്ലാതെ, അക്കാദമിയുടെ കൈയിലുണ്ടെന്ന് പറയുന്ന അപൂര്‍ണ ഡി.വി.ഡി അവര്‍ പുറത്തുവിട്ടില്ലെങ്കില്‍ മരണംവരെ നിരാഹാരംകിടക്കും. പകര്‍പ്പവകാശനിയമലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നല്‍കും. വിവാദത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് ബോധ്യപ്പെടുത്തുമെന്നും ഷെറി അറിയിച്ചു. 


പ്രദര്‍ശനം കാണാനെത്തിയ പന്ന്യന്‍ രവീന്ദ്രന്‍, റോസ് മേരി, ടി.വി. ചന്ദ്രന്‍, എം.ജെ. രാധാകൃഷ്ണന്‍, എം.എഫ്. തോമസ്, സി.എസ്. വെങ്കിടേശ്വരന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ ചിത്രം മല്‍സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പിട്ടു. സിനിമയുടെ നിര്‍മാതാവ് എ.എം. റഷീദ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും പ്രദര്‍ശനത്തിനെത്തിയിരുന്നു.

adhimadhyantham, iffk 2011, adhimadhyantham omitted from iffk competition, director sheri, chalachitra academy

2 comments:

Antony said...

Groupu kali illatha enthanu Keralathil ullathu!

kanimozhi said...

samudrakaniyude padathinte pictures nalethanne idanam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.