Tuesday, December 13, 2011

IFFK: ആദിമധ്യാന്തം ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കും, ഷെറി സമരം നിര്‍ത്തി




രാജ്യാന്തര ചലച്ചിത്രമേള തുടങ്ങുംമുന്‍പ് തന്നെ കത്തിക്കയറിയ 'ആദിമധ്യാന്ത'വിവാദത്തിന് താല്‍കാലിക സമാപ്തി. ആദിമധ്യാന്തം ചൊവ്വാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ സംവിധായകന്‍ ഷെറി കൈരളി തീയറ്ററിന് മുന്നില്‍ ആരംഭിച്ച നിരാഹാരസമരം പിന്‍വലിച്ചു.
സംവിധായകരായ ടി.വി ചന്ദ്രന്‍, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഒടുവിലാണ് തീരുമാനം.
കൂടാതെ തന്റെ വിതരണക്കമ്പനിയായ കാപിറ്റല്‍ ഫിലിംസ് വഴി 'ആദിമധ്യാന്തം'തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സൌകര്യമൊരുക്കുമെന്നും രഞ്ജിത്ത് ഉറപ്പുനല്‍കി.


ചിത്രത്തെ മേളയുടെ മല്‍സരവിഭാഗത്തില്‍ നിന്നൊഴിവാക്കിയത് മന്ത്രിയുടെ ഉടപെടലിനെത്തുടര്‍ന്നാണ് നേരത്തെ വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. ഒഴിവാക്കാന്‍ മന്ത്രിയും അക്കാദമി ചെയര്‍മാനും ചൂണ്ടിക്കാട്ടിയ ന്യായങ്ങളും  പിന്നീട് പൊളിഞ്ഞിരുന്നു. ചിത്രത്തെ ഒഴിവാക്കിയതില്‍ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പരസ്യമായി മാപ്പും പറഞ്ഞിരുന്നു.


എന്നാല്‍ വിവാദം ഇതിനുശേഷവും അവസാനിക്കാത്തതിനാലും ഓപണ്‍ഫോറങ്ങളില്‍ ഉള്‍പ്പെടെ പ്രശ്നം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതോടെ അധികൃതരും അസ്വസ്ഥരായിരുന്നു.
ഈ സാഹചര്യത്തിലാണ് ടി.വി ചന്ദ്രനും രഞ്ജിത്തും ചര്‍ച്ച നടത്തിയതോടെ ഷെറി പിന്‍മാറിയത്.


ഇതിനിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് മേളയിലെത്തി ഷെറിക്ക് ധാര്‍മിക പിന്തുണയും തിങ്കളാഴ്ച വാഗ്ദാനം ചെയ്തിരുന്നു.


സമരം അവസാനിച്ചെങ്കിലും അന്യായമായി ചിത്രത്തെ മല്‍സര വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധം ഇപ്പോഴുമുണ്ടെന്ന് ഷെറി പ്രതികരിച്ചു.

iffk,  iffk2011, adhimadhyantham controversy, director sheri, adhimadhyantham,

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.