Sunday, December 11, 2011

IFFK: ആധിമധ്യാന്തം പ്രദര്‍ശിപ്പിക്കാമെന്ന് പ്രിയന്‍, മാപ്പും പറഞ്ഞു



ഷെറി സംവിധാനം ചെയ്ത 'ആധിമധ്യാന്തം' മല്‍സര വിഭാഗത്തില്‍ നിന്നൊഴിവാക്കേണ്ടിവന്നതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പരസ്യമായി മാപ്പു പറഞ്ഞു. ചിത്രം മികച്ചതാണെന്നും മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൌകര്യമൊരുക്കാമെന്നും അറിയിച്ചു.


സിനിമയും ആവിഷ്കാര സ്വാതന്ത്യ്രവും എന്ന വിഷയത്തില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ ആദിമധ്യാന്ത വിവാദമാണ് കത്തിക്കയറിയത്. പ്രശ്നത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഷെറിയും മറ്റ് പ്രതിനിധികളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ചെയര്‍മാനും കൂട്ടരും കുഴങ്ങുകയായിരുന്നു. 


ജൂറി അനുവദിച്ചിട്ടും ചെയര്‍മാനും മന്ത്രിയും കൂടി ചിത്രത്തെ പുറത്താക്കിയെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ആദിമധ്യാന്ത വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മോഡറേറ്റായിരുന്ന പന്തളം സുധാകരന്‍ അറിയിച്ചെങ്കിലും പ്രേക്ഷകര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പ്രിയദര്‍ശന്‍ മാപ്പുപറഞ്ഞു തടിയൂരിയത്. 


ഇതിനുപുറമേ ശനിയാഴ്ച ഉച്ചക്ക് മേളയുടെ മുഖ്യവേദിയായ കൈരളിക്ക് മുന്നില്‍ പ്രതിഷേധവും അരങ്ങേറി. മന്ത്രിക്കും ചെയര്‍മാനുമെതിരെയും സിനിമാ വരേണ്യര്‍ക്ക് മാത്രം റിസര്‍വേഷന്‍ അനുവദിച്ചതിനെതിരെയും മലയാളം സിനിമകളെ ഒഴിവാക്കിയതിനെതിരെയും പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഏന്തിയിരുന്നു. സംവിധായകന്‍ ഷെറിയുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. 


ഡെലിഗേറ്റുകള്‍ക്ക് കൃത്യമായി പാസുകളും കിറ്റുകളും എത്തിക്കാന്‍ രണ്ടുദിവസമായിട്ടും കഴിയാത്തതിലും  മുറുമുറുപ്പും പ്രതിഷേധവും ശക്തമാണ്. iffk2011, open forum iffk, iffk adhimadhyantham controversy, iffk open forum debate, sheri, priyadarsan

1 comments:

Vinod said...

ini mapu paranjitu entha kariyam..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.