Thursday, December 1, 2011

IFFK 2011: ഉദ്ഘാടനചിത്രമാകാന്‍ 'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ'




വിഖ്യാത ചൈനീസ് സംവിധായകനായ സാങ് യിമോയുവിന്റെ പുതിയ ചിത്രമായ 'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' (UNDER THE HAWTHORN TREE) തിരുവനന്തപുരത്ത് നടക്കുന്ന 16ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമാകും. യാഗ്സി നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളോടെ വിഷാദഭരിതമായ പ്രണയകഥ പറയുന്ന സിനിമയാണിത്.


ഡിസംബര്‍ ഒന്‍പതിന് വൈകിട്ട്നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങിനെത്തുടര്‍ന്നാണ്പ്രദര്‍ശനം. 114 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 


കാല്‍പന്തുകളിയുടെ ആവേശവം ഉയര്‍ന്ന മൈതാനങ്ങളില്‍ നിന്ന് പകര്‍ത്തിയ ഫ്രെയിമുകളാണ് 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' വിഭാഗത്തിലെ ചിത്രങ്ങള്‍. ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ലോകത്തിലെ ആദ്യ ഫുട്ബോള്‍ ഫിലിം ഫെസ്റിവലായ കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫെസ്റിവലിന്റെ പാക്കേജില്‍ നിന്നുള്ള ചിത്രങ്ങളാണീ വിഭാഗത്തിലുള്ളത്. 2009ലാണ് കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫിലിം ഫെസ്റിവല്‍ ആരംഭിച്ചത്.


ഡിസംബര്‍ ഒന്‍പതുമുതല്‍ 16 വരെയാണ്  തിരുവനന്തപുരത്ത് ചലച്ചിത്രമേള.


UNDER THE HAWTHORN TREE, iffk 2011, international film festival kerala, UNDER THE HAWTHORN TREE inagural film in iffk

1 comments:

Sara said...

hop this will be a good movie

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.