Saturday, December 3, 2011

I F F K: വര്‍ത്തമാനകാല കഥകളുമായി ഫിലിപ്പൈന്‍ ചിത്രങ്ങള്‍




 ഇത്തവണ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഏഴ് ചിത്രങ്ങള്‍ പുത്തന്‍ കാഴ്ചാനുഭവമാകും. മുന്നൂറ് വര്‍ഷത്തെ സ്പാനിഷ് കോളനിവാഴ്ചയുടെയും തുടര്‍ന്നുള്ള അമേരിക്കന്‍ ആധിപത്യത്തിന്റെയും കീഴില്‍ ജീവിച്ച ഈ ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണിവ.


സിനിമാ സംവിധാനത്തില്‍ സന്തുഷ്ടനല്ലാത്ത ഹോമറിനെയും ഒരു ഗ്രാമത്തിലെ ആരാധനാലയത്തിന്റെ ചുമതലക്കാരനായ ഫാദര്‍ ടര്‍ബികോയുടെയും കഥകളുടെ സമന്വയമാണ് ലെവ് ഡയസ് സംവിധാനം ചെയ്ത 'സെഞ്ച്വറി ഓഫ് ബര്‍ത്തിംഗ് (CENTURY OF BIRTHING). പെപി ഡിയോക്നോയുടെ ഭരണകൂട ഭീകരത ചര്‍ച്ച ചെയ്യുന്ന ക്ലാഷ് (CLASH)വര്‍ത്തമാനകാല ഫിലിപ്പൈന്‍സിന്റെ ദൃശ്യസാക്ഷ്യമാകും. ഫിലിപ്പൈന്‍സിലെ നാടോടിക്കഥകളേയും കെട്ടുകഥകളേയും ക്രെെസ്തവ വിശ്വാസത്തേയും ചോദ്യം ചെയ്യുന്ന ചിത്രമാണ് അഡോള്‍ഫോ അലിക്സ് ജിറിന്റെ ഫാബിള്‍ ഓഫ് ദ ഫിഷ് (FABLE OF THE FISH).


റെയാമാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇന്‍ഡിപെന്റെന്‍ഷ്യ (INDEPENDENCES). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരമ്മയുടെയും മകന്റേയും സംഘര്‍ഷഭരിതമായ ജീവിതമാണ് ഇതിലെ പ്രമേയം. ഒരു കൊലയാളി സംഘത്തില്‍ പെട്ടുപോകുന്ന പൊലീസ് അക്കാദമി വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന കിനാതെ (KINATAYI), ബ്രിലാന്‍ന്റെ മെന്‍ഡോ സംവിധാനം ചെയ്തിരിക്കുന്നു.


ജെഫ്രി ജെച്ചൂറിയന്റെ ചിത്രമായ ദ ബെറ്റ് കളക്ടര്‍(THE BET COLLECTOR)  പന്തയപ്പണം കൈകാര്യം ചെയ്യുന്ന ആമി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു.


സ്വവര്‍ഗാനുരാഗിയായ മാക്സി എന്ന 12 വയസുകാരന് ഒരു യുവ പൊലീസുകാരനോട് തോന്നുന്ന പ്രണയമാണ് അറിയോസ് സോലിറ്റോയുടെ 'ദ ബ്ലോസ്സമിംഗ് ഓഫ് മാക്സിമോ ഒലിവറസ് (THE BLOSSOMING OF MAXIMO OLIVEROS).


ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണവും ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനവും കലാഭവന്‍ തിയേറ്ററില്‍ വെള്ളിയാഴ്ച തുടങ്ങി. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ റ്റി.കെ രാജീവ് കുമാറിന് പാസ് നല്‍കി അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശനിയാഴ്ച രാവിലെ 10 മുതല്‍ കലാഭവനില്‍ പാസ് വിതരണം ചെയ്യും.
iffk, iffk 2011, philiphine films in iffk, delegate pass distribution started in iffk

3 comments:

Ramesh said...

Ithavana nalla padangal ayal mathiyayirunu

sanu said...

circle , oil children , children's of heaven, bliss , getting home , machan , I served the king of England , art of crying , അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ IFFK യെ ക്കുറിച്ച് ഓര്‍ക്കുവാന്‍
Don't miss it
http://bloggersworld.forumotion.in/forum

allaboutcinema said...

@sanu..
thanks for comments and link..
pls..follow this site via google account and like it on facebook..!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.