Tuesday, December 6, 2011

ക്രിഷ്2 സംവിധാനം ചെയ്യാന്‍ ഋത്വിക്കിന്റെ സഹായവും




 സൂപ്പര്‍ഹിറ്റ് 'ക്രിഷി'ന്റെ തുടര്‍ച്ചയായ 'ക്രിഷ് 2'ല്‍ സംവിധാന സഹായിയായ നായകന്‍ ഋത്വിക് റോഷനും. സംവിധായകനായ പിതാവ് രാകേഷ് റോഷനൊപ്പമാണ് ഋത്വിക് സഹായിയാകുക. 
അഭിനയ രംഗത്തേക്ക് കടന്നുവരും മുന്‍പ് 'കോയ്ല', 'കരണ്‍ അര്‍ജുന്‍' എന്നീ ചിത്രങ്ങളില്‍ ഋത്വിക് അച്ഛനൊപ്പം സംവിധാന സഹായിയായിരുന്നു. 


'ക്രിഷ് 2'വിന്റെ ആദ്യ ഷെഡ്യൂള്‍ ഡിസംബര്‍ ഒന്നിന് ഫിലിമിസ്താന്‍ സ്റ്റുഡിയോയില്‍ വിവേക് ഒബറോയി, കങ്കണാ റെണോട്ട്, പ്രിയങ്ക ചോപ്ര എന്നിവരെ ഉള്‍പ്പെടുത്തി ആരംഭിച്ചിരുന്നു. ഈ ഷെഡ്യൂളില്‍ നായകന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനില്ലാത്തതിനാലാണ് അച്ഛനെ സഹായിക്കാന്‍ സൂപ്പര്‍താരം മുന്നോട്ട് വന്നത്. 


ആദ്യഭാഗത്തിലേതു പോലെ 'ക്രിഷ് 2'വിലും സൂപ്പര്‍ ഹീറോ വേഷത്തിലാണ് ഋത്വിക് എത്തുന്നത്.

krissh2, hrithik to co-direct krrish2, krrish sequel, rakesh roshan, hrithik roshan, priyanka chopra, krrish2 shoot begins

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.