Sunday, December 18, 2011

അറബിക്കും വ്യാപാരിക്കും മികച്ച തുടക്കം




മോഹന്‍ലാലും മമ്മൂട്ടിയും ബോക്സ് ഓഫീസില്‍ ഒരേ ദിനം പോരിനിറങ്ങിയപ്പോള്‍ തീയറ്ററുകളില്‍ കളക്ഷന്‍ കാലം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ 'അറബീം ഒട്ടകോം പി. മാധവന്‍ നായരും', മമ്മൂട്ടി- ഷാഫി ടീമിന്റെ 'വെനീസിലെ വ്യാപാരി' എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസ് ചെയ്തത്.


ഇരുചിത്രങ്ങളും ആദ്യദിനം മിക്ക തീയറ്ററുകളിലും നിറസദസിലാണ് പ്രദര്‍ശിപ്പിച്ചത്. 'അറബി'യും 'വ്യാപാരി'യും തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാത്രം മൂന്നു ലക്ഷത്തിലധികം ആദ്യ ദിനം നേടി. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രങ്ങളായതിനാലും കുറേ നാളിനുശേഷം വന്ന വന്‍ റിലീസുകളായതിനാലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരു ചിത്രങ്ങളെയും കാത്തിരുന്നത്. പ്രതീക്ഷ ഇരു ചിത്രങ്ങളും തകര്‍ത്തില്ലെങ്കിലും ഇരു സംവിധായകരുടേയും മുന്‍ ചിത്രങ്ങളെ വെല്ലുന്ന ഒന്നും പുതിയവയില്ലെന്ന് പരാതിയുണ്ട്. 


ശനി, ഞായര്‍ ദിനങ്ങളിലും തീയറ്ററുകളില്‍ മികച്ച ബുക്കിംഗ് ഉണ്ട്. വാരാന്ത്യത്തോടെ കൂടുതല്‍ കുടുംബ പ്രേക്ഷകരും തീയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്നം കാരണം തമിഴ് നാട്ടിലെ തീയറ്ററുടമകള്‍ ഇരു ചിത്രങ്ങളും പ്രദര്‍ശനത്തിനെടുക്കാത്തത് ആ മേഖലയിലെ ഇനിഷ്യല്‍ നഷ്ടമാക്കിയിട്ടുണ്ട്. 
venicile vyapari, arabiyum ottakavum p. madhavan nairum, oru marubhoomikadha, priyadarshan, mohanlal, mammootty, shafi, good start for arabi and vyapari, venicile vyapari review, arabiyum ottakavum review

2 comments:

കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്‌. said...

http://kl25borderpost.blogspot.com/2011/12/blog-post_7956.html

ഞങ്ങള്‍ നിങ്ങള്‍ക്കായി വളരെ ഉപകരപ്രധംയുള്ള പോസ്റ്റുമായി തികച്ചും രേസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന പോസ്ടുകലുംയി എന്നും വരും.....സന്ദര്‍ശിക്കുക...ഇത് നിങ്ങളുടെ ബ്ലോഗ്‌.....നിങ്ങളുടെ സ്വന്തം ബ്ലോഗ്‌...................

Harikumar said...

randu padavum porallo

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.