Sunday, December 18, 2011

മമ്മൂട്ടിയുടെ മകന്റെ അടുത്തപടം മോഹന്‍ലാലിനൊപ്പം




മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം ! ആദ്യ ചിത്രം പോലും റിലീസ് ആകുംമുമ്പേ ദുല്‍ഖറിന് ലഭിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 


പോക്കിരിരാജ, സീനീയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖിന്റെ അടുത്ത പടത്തിലാണ് മോഹന്‍ലാലും ദുല്‍ഖറും ഒന്നിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം തുടരുന്ന 'മല്ലുസിംഗി'ന് ശേഷമാകും ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വൈശാഖ് ആരംഭിക്കുക. ഉദയ്കൃഷ്ണ -സിബി കെ.തോമസ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. 


ശ്രീനാഥ് സംവിധാനം ചെയ്യുന്ന 'സെക്കന്‍ഡ് ഷോ', അന്‍വര്‍ റഷീദിന്റെ 'ഉസ്താദ് ഹോട്ടല്‍' എന്നിവയാണ് പണിപ്പുരയിലുള്ള ദുല്‍ഖറിന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍. 

mammootty's son with mohanlal, dulquar salman's next film with mohanlal, dulquar salman and mohanlal, director vaisakh, mohanlal film, vaisakh mohanlal film

2 comments:

Ramesh said...

Mammottykku karyam ariyam,.

Shaju said...

lalettan sindabad...!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.