Thursday, December 22, 2011

Gallery updated: ഷാരൂഖിന്റെ ഡോണ്‍ 2 ഉം വിക്രമിന്റെ രാജപാട്ടൈയും 23 മുതല്‍




ഷാരൂഖ് ഖാന്‍ നായകനാകുന്ന ഹിന്ദി ചിത്രം 'ഡോണ്‍ 2 'ഉം വിക്രം നായകനാകുന്ന തമിഴ് ചിത്രം 'രാജപാട്ടൈ'യും കേരളത്തിലുള്‍പ്പെടെ 23ന് റിലീസ് ചെയ്യും. 


ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 2 2006ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ഡോണിന്റെ രണ്ടാം ഭാഗമാണ്. പ്രിയങ്ക ചോപ്ര, ലാറ ദത്ത എന്നിവരാണ് നായികമാര്‍. ഓംപുരി, കുനാല്‍ കപൂര്‍, ബോമന്‍ ഇറാനി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയമാണ്. 


ഫര്‍ഹാന്‍ അക്തര്‍, അമീത് മെഹ്ത, അമരീഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.


ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ത്രീ ഡി പതിപ്പും റിലീസ് ചെയ്യുന്നുണ്ട്. 75 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളുമുണ്ട്. 


വിക്രമിന്റെ 'രാജപാട്ടൈ' സംവിധാനം ചെയ്യുന്നത് വെണ്ണിലാകബഡി കൂട്ടം, നാന്‍ മഹാന്‍ അല്ലൈ, അഴകര്‍സാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശുശീന്ദ്രനാണ്. ദീക്ഷാ സേത്താണ് നായിക. 39 കോടി മുടക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത് പി.വി.പി സിനിമയാണ്. ഭൂ മാഫിയയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഥ. സീനു വാസന്റേതാണ് കഥ.


കെ. വിശ്വനാഥ്, പ്രദീപ് റാവത്ത്, മിത്രാ കുര്യന്‍, അവിനാഷ്, തമ്പി രാമയ്യ, ശ്രീയ ശരണ്‍, റീമാ സെന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. കേരളത്തില്‍ തമീന്‍സ് റിലീസും എന്‍. എന്‍ സിനിമാസുമാണ് വിതരണക്കാര്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 'വീടിന്തെ'യും അടുത്തവാരം പുറത്തിറങ്ങും. 

don 2 gallery






rajapattai gallery
(click to enlarge)









don2, shah rukh khan, don 2 kerala release, don 2 in 3d, priyanka chopra, farhan akhtar, rajapattai, rajapattai stills, deeksha seth, vikram, suseendran, rajapattai from 23, rajapattai kerala release

3 comments:

fayaz said...

najn tamizh padam kanooollla

Tony said...

don 2 super report everywhere

Anonymous said...

che rajapattai kananam wnnundu..but tamil cinema kaanunnathu nirthi

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.