വിദ്യാ ബാലന് മുഖ്യ വേഷത്തിലഭിനയിച്ച ഹിന്ദി ചിത്രം 'ദി ഡര്‍ട്ടി പിക്ചര്‍' രണ്ടാഴ്ച കൊണ്ട് നേടിയത് 68 കോടിയിലേറെ!
നഗര ഗ്രാമ വ്യത്യാസമില്ലാതെ ചിത്രത്തിന് മികച്ച അഭിപ്രായവും കലക്ഷനുമാണ്. 30 കോടിയോളം ചെലവഴിച്ച് നിര്‍മിച്ച ചിത്രം ആദ്യവാരം മാത്രം 53 കോടി ചിത്രം നേടിയിരുന്നു.
സില്‍ക്ക് സ്മിതയുടെ ജീവിതകഥയെ ആധാരമാക്കി തയാറാക്കിയ ഡര്‍ട്ടി പിക്ചര്‍, വിദ്യാ ബാലന്റെ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് റിലീസിന് മുമ്പേ ശ്രദ്ധനേടിയിരുന്നു. വമ്പന്‍ ഇനിഷ്യല്‍ നേടാനും ഇത് സഹായകമായി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്.
മിലന് ലൂത്രിയ സംവിധാനം ചെയ്ത ചിത്രത്തില്‍ നസീറുദ്ദീന്‍ ഷാ, ഇമ്രാന് ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കേരളത്തിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
the dirty picture, vidya balan, vidya balan hot in dirty picture, the dirty picture is a hit, dirty picture gallery
0 comments:
Post a Comment