Thursday, December 1, 2011

Beautiful Gallery: വി.കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍' എത്തി




സ്റ്റീഫന്‍ ലൂയിസ് ചലനശേഷി നഷ്ടപ്പെട്ടവനാണ്, എങ്കിലും മനോഹരമായ ജീവിതം ആഘോഷിക്കുന്നതില്‍ അയാള്‍ക്കൊരു ബുദ്ധിമുട്ടുമില്ല...200 കോടി രൂപയുടെ ആസ്തിയുള്ള സ്റ്റീഫന് ഈ ആഘോഷങ്ങള്‍ പണമുള്ളതുകൊണ്ട് മാത്രമല്ല, അവന്റെ സ്വഭാവമേ അങ്ങനെയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബ്യൂട്ടിഫുളി'ലാണ് ജയസൂര്യ വ്യത്യസ്തമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


യെസ് സിനിമാക്കമ്പനിയുടെ ബാനറില്‍ ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന 'ബ്യൂട്ടിഫുള്‍' ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുന്നു. കോക്ക് ടെയിലിനു ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 


തലക്ക് കീഴോട്ട് ചലനശേഷി നഷ്ടപ്പെട്ട് കഥാപാത്രമാണ് ജയസൂര്യയുടെ സ്റ്റീഫന്‍ ലൂയീസ്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും അയാള്‍ക്ക് ജീവിതം ആഘോഷമാണ്. അതാണീ ചിത്രത്തിന്റെ കൌതുകം. 


ഇയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഗിറ്റാറിസ്റ്റായ ജോസ് ആയി അനൂപ് മേനോന്‍ എത്തുന്നു. പണമേറെയുള്ള സ്റ്റീഫനെ എങ്ങനെ ജീവിതത്തിന്റെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയും? ഇതിനുള്ള ശ്രമങ്ങളാണ് പിന്നീട് ജോസിന്റേത്. 


ഇതിനിടെ ഇവരുടെ ജീവിതത്തിലേക്ക് അഞ്ജലി എന്ന പെണ്‍കുട്ടികൂടി കടന്നുവരുന്നു. അഞ്ജലിയാകുന്നത് യക്ഷിയും ഞാനുമിലൂടെ ശ്രദ്ധേയയായ മേഘനാ രാജാണ്. 


കിഷോര്‍, നന്ദ, ജയന്‍, തെസ്നി ഖാന്‍, ടിനി ടോം, കെ. ബി വേണു, ദിലീപ് നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 


അനൂപ് മേനോന്‍ തന്നെ രചിച്ച ഗാനങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് കോക്ക് ടെയിലിലൂടെ ശ്രദ്ധ നേടിയ രതീഷ് വേഗയാണ്. ജോമോന്‍ ടി. ജോണാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്: മഹേഷ് ശ്രീധര്‍, കഥാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: അസീസ് പാലക്കാട്. 


malayalam movie 'beautiful' gallery
(click to enlarge)










beautiful, malayalam movie beautiful, beautiful gallery, malayalam film beautiful posters, beautiful preview, v.k. prakash, anoop menon, jayasurya, meghana raj, meghna raj, meghana raj stills, ratheesh vega

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.