Thursday, December 1, 2011

കമലിനും ജയരാജിനും വിതരണക്കാരുടെ വിലക്ക്





 സംവിധായകരായ ജയരാജിനെയും കമലിനെയും വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വിലക്കി. ഇവര്‍ നിര്‍മിക്കുകയോ സംവിധാനം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സിനിമകള്‍ അസോസിയേഷന്‍ വിതരണത്തിനെടുക്കില്ല. സംഘടനയുടെ നിര്‍ദേശം മറികടന്ന് സിനിമകള്‍ റിലീസ് ചെയ്തതിനെത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 


മലയാളം സിനിമകള്‍ ബഹിഷ്കരിച്ച് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരം നടത്തിയപ്പോള്‍ വിതരണക്കാര്‍ ഒരു ചിത്രവും റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഒടുവില്‍ തീയറ്ററുകാര്‍ സമരം കഴിഞ്ഞ 20ന് അവസാനിപ്പിച്ചെങ്കിലും വിതരണക്കാര്‍ 27നേ അവസാനിപ്പിക്കൂ എന്നറിയിച്ചിരുന്നു. 


വിതരണക്കാരുടെ തീരുമാനം മറികടന്ന് കമലിന്റെ സ്വപ്നസഞ്ചാരിയും ജയരാജിന്റെ നായികയും 25ന് റിലീസ് ചെയ്തതാണ് വിലക്കിന് കാരണം. തീരുമാനം ധിക്കരിച്ച് സിനിമ റിലീസ് ചെയ്ത അസോസിയേഷന്‍ അംഗങ്ങളായ വിതരണക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 

kamal, jayaraj, ban for directors kamal and jayaraj, nayika, swapnasanchari, film distributors association

3 comments:

Anonymous said...

Enthuva ithokke? Malayala Cinema theerarayi

Anonymous said...

സന്തോഷ് പണ്ഡിറ്റ് മാതൃക കാണിച്ചില്ലേ. ഇനി തിയറ്റർ വാടകക്ക് എടുത്ത് പടം കാണിക്ക്.

Viswa said...

ഇപ്പൊ തന്നെ മലയാള സിനിമ ഒരു പരുവം ആയി. ഇനി ഇവന്മാരെല്ലാം കൂടി ബാക്കി കൂടി ശരിയാക്കും. കഷ്ടം തന്നെ. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇല്ലേ മലയാള സിനിമയില്‍?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.