Sunday, December 18, 2011

മലയാള സിനിമാ ചിത്രീകരണങ്ങള്‍ക്ക് നേരെ തമിഴ് നാട്ടില്‍ ആക്രമണങ്ങള്‍




മലയാള സിനിമകളുടെ ചിത്രീകരണ സംഘങ്ങള്‍ക്ക് നേരെ തമിഴ് നാട്ടില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് രോഷാകുലരായ തമിഴ് സംഘടനകളുടെ നേതൃത്വത്തിലാണിത്. 


ശനിയാഴ്ച എം. എ നിഷാദ് സംവിധാനം ചെയ്യുന്ന 'നമ്പര്‍ 66 മധുര ബസ്' എന്ന ചിത്രത്തിന്റെ തെങ്കാശിയിലെ സെറ്റിലായിരുന്നു ആക്രമണം. ഞായറാഴ്ച വൈശാഖിന്റെ 'മല്ലുസിംഗി'ന്റെ ചിത്രീകരണ സംഘത്തിനുനേരെ പൊള്ളാച്ചിയിലാണ് ആക്രമണ ശ്രമമുണ്ടായത്. രണ്ട് ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് വൈകോയുടെ എം.ഡി.എം.കെ പ്രവര്‍ത്തകരാണ്. 


തെങ്കാശിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'നമ്പര്‍ 66 മധുര ബസി'ന്റെ സെറ്റിലെത്തിയ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ലൈറ്റുകളും മറ്റും തകര്‍ത്തു. സംവിധായകന്‍ നിഷാദിനുനേരെയും ആക്രമണ ശ്രമമുണ്ടായി. സെറ്റിലുണ്ടായിരുന്ന നടി പത്മപ്രിയ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഈ ചിത്രത്തില്‍ തമിഴ്നാട്ടുകാരനായ പശുപതിയാണ് നായകന്‍. 


ഞായറാഴ്ച രാവിലെ മല്ലുസിംഗിന്റെ ചിത്രീകരണത്തിനായി ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാന്‍ എത്തിയ സംവിധായകന്‍ വൈശാഖിനും സംഘത്തിനും നേരെയാണ് ആക്രമണശ്രമമുണ്ടായത്. ഇവര്‍ക്ക് ഒടുവില്‍ അവിടെ നിന്ന് മടങ്ങിപോരേണ്ടിവന്നു.


തമിഴ് നാട്ടില്‍ മലയാളചിത്രങ്ങളുടെ പ്രദര്‍ശനവും വിതരണക്കാരുടേയും തീയറ്ററുടമകളുടേയും സംഘടനകള്‍ തടഞ്ഞിട്ടുണ്ട്. 


കേരളത്തില്‍ തമിഴ് യുവതാരങ്ങളുടെ സിനിമാ ചിത്രീകരണവും തമിഴ് സിനിമകളുടെ റിലീസും ഇപ്പോഴും നടക്കുന്നുണ്ട്. ഇങ്ങനെയുള്ളപ്പോഴാണ് തമിഴ് നാട്ടില്‍ നിന്ന് മലയാള സിനിമാ പ്രവര്‍ത്തകരോട് ഇത്തരത്തിലുള്ള നിലപാട്! 

attack against malayalam cinema, malayalam cinema directors attacked in tamilnadu, director vaisakh attacked in tamilnadu, director m. a nishad attacked in tamilnadu

1 comments:

Ramesh said...

Tamizh padangal ividem nirodikkanam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.