പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്ത 'ഉറുമി'യുടെ തമിഴ് പതിപ്പിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. ചെന്നൈ സത്യം തീയറ്ററില്‍ നടന്ന ചടങ്ങില്‍ നടന് വിജയ് ഗാനരചയിതാവ് വൈരമുത്തുവിന് സി.ഡി നല്‍കിയാണ് ഗാനങ്ങള്‍ പ്രകാശനം ചെയ്തത്.
മലയാളത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങി വിജയം നേടിയ ചിത്രം പിന്നീട് തെലുങ്കിലേക്കും ഇപ്പോള്‍ തമിഴിലേക്കും മൊഴിമാറ്റം നടത്തുകയായിരുന്നു. ദീപക് ദേവ് ഈണം പകര്‍ന്ന ചിത്രത്തിലെ തമിഴ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വൈരമുത്തുവാണ്.
ചടങ്ങില്‍ മണിരത്നം, സന്തോഷ് ശിവന്, എസ്.ജെ സൂര്യ, എ.ആര് മുരുഗദാസ്, അരവിന്ദ് സാമി, ഭരത്, ദീപക് ദേവ്, ഷാജി നടേശന്, മല്ലിക സുകുമാരന്‍, ശ്വേതാ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ശ്വേതാമോഹനും ഹരിചരനും ചിത്രത്തിലെ ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
urumi tamil, urumi tamil audio launch, prithviraj, genelia, vijay releases urumi audio, deepak dev, mani rathnam, santhosh sivan
2 comments:
vijay super
raju vannille?
Post a Comment