Wednesday, November 9, 2011

പൃഥ്വിയല്ല, ഉണ്ണി മുകുന്ദനാണ് 'മല്ലു സിംഗ്'




 പോക്കിരി രാജ, സീനിയേഴ്സ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖിന്റെ അടുത്ത ചിത്രം 'മല്ലു സിംഗി'ല്‍ നായകനാവുന്നത് ഉണ്ണി മുകുന്ദന്‍. നേരത്തെ ഈ ചിത്രത്തില്‍ പൃഥ്വിരാജായിരിക്കും നായകനെന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നത്. സിഖ് വേഷത്തിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും ഇതിനോടനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. 


മറ്റു ചിത്രങ്ങളുമായുള്ള ഡേറ്റുകളുമായി ക്ലാഷ് ആകുന്നതിലാണ് പൃഥ്വിക്ക് ചിത്രത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നതെന്നാണ് കേള്‍ക്കുന്നത്. 'മല്ലുസിംഗി'ന് തിരക്കഥയൊരുക്കുന്നത് സച്ചി സേതു ടീമാണ്. 


നന്ദനത്തിന്റെ തമിഴ് പതിപ്പിലും മമ്മൂട്ടിയുടെ 'ബോംബെ മാര്‍ച്ച് 12' ലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത യുവനടനാണ് ഉണ്ണി മുകുന്ദന്‍. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലും നായകനായി. ഇപ്പോള്‍ ജ്ഞാനശീലന്റെ 'ഏഴാം സൂര്യന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഉണ്ണി. ആന്‍ മെഗാ മീഡിയ നിര്‍മിക്കുന്ന 'മല്ലു സിംഗ്' പ്ളേ ഹൌസാണ് വിതരണം ചെയ്യുന്നത്.

mallu singh, prithviraj, unni mukundan, vaishakh, sachi sethu, unni mukundan in mallu singh, prithviraj out of mallu singh, unni mukundan to replace prithviraj in mallu singh

3 comments:

Shibu said...

ഉണ്ണിയെകില്‍ ഉണ്ണി...

Anonymous said...

ചുരുക്കി പറഞ്ഞാല്‍
മല്ലു സിംഗ് ബഹുമാനപ്പെട്ട പ്രിഥ്വി രാജ്
അവര്‍കള്‍ ലൂടെ അല്ല സംഭവിക്കുക,
സ്ക്രിപ്റ്റ് പോരഞ്ഞിടോ അതോ സ്ക്രിപ്റ്റ് തിരുത്തി ഒന്നുടെയ് എഴുതികൊണ്ട് വരന്‍ പറഞ്ഞിട്ട എഴുതി കൊണ്ട് വരാഞ്ഞിട്ടോ ?
എന്തായാലും
സന്തോഷം സമാധാനം

Rohith said...

unni mathi

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.