Friday, November 25, 2011

തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ ആറു സിനിമകള്‍ തീയറ്ററുകളിലേക്ക്



വിലക്കുകള്‍ക്കും ബഹിഷ്കരണത്തിനും ശേഷം രണ്ട് മലയാള സിനിമകള്‍ ഉള്‍പ്പെടെ ആറു സിനിമകള്‍ വെള്ളിയാഴ്ച കേരളത്തില്‍ റിലീസ് ചെയ്യുന്നു. എന്നാല്‍ സിനിമാമേഖലയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ വിതരണക്കാരുടെ സംഘടനയുടെ വിലക്ക് ലംഘിച്ചാണ് ഇവ തീയറ്ററുകളിലേക്ക് എത്തുന്നത്.


മലയാളത്തില്‍ നിന്ന് കമല്‍- ജയറാം ടീമിന്റെ 'സ്വപ്നസഞ്ചാരി', ജയറാം- ജയരാജ് ചിത്രം 'നായിക', സോഹന്‍ റോയിയുടെ ഇംഗ്ലീഷ് ചിത്രം 'ഡാം999', ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മയക്കം എന്ന', ഹിന്ദി ചിത്രം 'ദേശി ബോയ്സ്, ഇംഗ്ലീഷ് ചിത്രം 'ബ്രേക്കിംഗ് ഡോണ്‍' എന്നിവയാണ് 25ന് പുറത്തിറങ്ങുന്നത്.


എ ക്ലാസ് തീയറ്ററുടമകളുടെ സംഘടന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മലയാള സിനിമ ബഹിഷ്കരണം അവസാനിപ്പിച്ച് 25 മുതല്‍ പ്രദര്‍ശനത്തിന് തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ 27 മാത്രമേ ചിത്രങ്ങള്‍ നല്‍കൂ എന്ന നിലപാടിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച തന്നെ സിനിമകള്‍ റിലീസ് ചെയ്യാന്‍ എതാനും ചിത്രങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരും തയാറായത് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്.


ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ റിലീസ് വൈകിക്കുന്ന നിലപാടിനെ അനുകൂലിച്ച ബി ക്ലാസ് തീയറ്ററുടമകളുടെ സംഘടന എക്സിബിറ്റേഴ്സ് അസോസിയേഷനിലും സംഭവം ഭിന്നതയുണ്ടാക്കി. എക്സിബിറ്റേഴ്സ് അസോസിയേഷനിലെ കുറേ തീയറ്ററുകള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ ചേര്‍ന്ന് 25ന് പുതിയ ചിത്രങ്ങള്‍ റിലീസിനെടുക്കാന്‍ തയാറായിട്ടുണ്ട്. six films releasing this week in kerala, swapna sanchari and nayika from 25th, dam999 from 25th

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.