Tuesday, November 8, 2011

'റോക്ക്സ്റ്റാര്‍' രണ്‍ബീറിനെ തുണയ്ക്കുമോ?





രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'റോക്ക് സ്റ്റാര്‍' 11ന് തീയറ്ററുകളിലെത്തുന്നു.  'രാജ് നീതി'യിലെ വക്രബുദ്ധിക്കാരനായ രാഷ്ട്രീയക്കാരന്റെ വേഷം അസാമാന്യ പാടവത്തോടെ അവതരിപ്പിച്ച് നിരൂപകരെ അടക്കം അമ്പരിപ്പിച്ച രണ്‍ബീറിന്റെ റോക്ക് സ്റ്റാര്‍ വേഷം എങ്ങനെയാകുമെന്ന കാത്തിരിപ്പിലാണ് ബോളിവുഡ്. 


ജബ് വി മെറ്റ്, ലൌ ആജ് കല്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇംതിയാസ് അലി എന്നതും പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. 


ചിത്രത്തിലെ വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതാവട്ടെ സംഗീത മാന്ത്രികനായ എ.ആര്‍ റഹ്മാനും. സൂഫി, പഞ്ചാബി, റോക്ക്, ടെക്നോ പോപ്പ്, മെലഡി തുടങ്ങി വിവിധ ഗണങ്ങളിലുള്ള 14 ഗാനങ്ങളാണ് റോക്ക് സ്റ്റാറില്‍ റഹ്മാന്‍ ഒരുക്കിയിട്ടുള്ളത്.


ജിമ്മി മോറിസനെപോലെയുള്ള റോക്ക് താരമാകാന്‍ കൊതിച്ചുനടക്കുന്ന മിഡില്‍ ക്ലാസ് ദല്‍ഹി യുവാവായ ജനാര്‍ദനെയാണ് ചിത്രത്തില്‍ റണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ഗായകനാകാനുള്ള അയാളുടെ ശ്രമങ്ങള്‍ പൂച്ചെണ്ടല്ല, പുച്ഛമാണ് എല്ലായിടത്തും ലഭിച്ചത്. ഒടുവില്‍ റോക്ക് താരമാകാനുള്ള ഒരുക്കത്തില്‍ അനിവാര്യമായ ദുരന്തം അയാളെ തേടിയെത്തുന്നു. പാക്- അമേരിക്കന്‍ മോഡല്‍ നര്‍ഗീസ് ഫഖ്രിയാണ് ചിത്രത്തിലെ നായിക. രണ്‍ബീര്‍-നര്‍ഗീസ് ചുംബനരംഗവും ചിത്രത്തിലുണ്ട്.


അന്തരിച്ച നടന്‍ ഷമ്മി കപൂര്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു.


60 കോടി മുടക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷനലും ശ്രീ അഷ്ടവിനായക് സിനി വിഷനും ചേര്‍ന്നാണ്. ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 

rockstar image gallery




rockstar teaser video
rockstar, rockstar gallery, rockstar hindi movie, nargis fakhri, ranbir kapoor, imtiaz ali, a.r rahman, rockstar to hit screens on november 11

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.