Tuesday, November 8, 2011

കോട്ടയത്തിന് പുതിയ കൊട്ടകകളുടെ കാലം




കോട്ടയം പട്ടണത്തിനിത് പുത്തന്‍ സിനിമാകൊട്ടകളുടെ കാലം. കാലങ്ങളായി നഗരത്തിലെ കലാസ്വാദകര്‍ക്ക് വിരുന്നായിരുന്ന ആനന്ദ് തീയറ്റര്‍ കെട്ടും മട്ടും മാറി അവതരിച്ച് അധികം നാളാവും മുന്‍പാണ് പുതിയ ഇരട്ട തീയറ്റര്‍ കോംപ്ലക്സായി ധന്യ-രമ്യ അടുത്തവാരം തുറക്കാനിരിക്കുന്നത്. 


ഏഴുമാസം പ്രദര്‍ശനം നിര്‍ത്തിവെച്ച് നവീകരണം നടത്തി പുതുപുത്തന്‍ തീയറ്ററായി രൂപമാറ്റം നടത്തിയാണ് ആനന്ദ് തിരിച്ചുവന്നത്. മള്‍ട്ടിപ്ളെക്സുകളെ വെല്ലുന്ന സൌകര്യമാണ് ഇപ്പോഴിവിടെ ഒരുക്കിയിരിക്കുന്നത്. ബാല്‍ക്കണിയില്‍ പ്ളാറ്റിനം ക്ലാസും താഴെ ഗോള്‍ഡന്‍ ക്ലാസുമായി രണ്ടു വിഭാഗങ്ങളുണ്ട്. പ്ളാറ്റിനത്തിന് 120 രൂപയും ഗോള്‍ഡന് 70 രൂപയുമാണ് നിരക്ക്. 


തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രത്തോടെയാണ് നവീകരിച്ച തീയറ്റര്‍ തുറന്നുകൊടുത്തത്. 
കാഴ്ചക്ക് എല്ലാ സൌകര്യങ്ങളുമുള്ള വിശാലമായ പുതിയ സീറ്റുകളാണിപ്പോള്‍. ഫാബ്രിക് സീറ്റുകളും കപ്പ് ഹോള്‍ഡറോടുകൂടിയ ആം റെസ്റ്റും പ്രത്യേകതയാണ്. തെറ്റി വീഴാത്ത കാര്‍പെറ്റുകളും പടികളിലെ ലൈറ്റുകളും പുത്തന്‍ ഇന്റീരിയര്‍ ഡിസൈനും ലൈറ്റിംഗും കാണേണ്ട കാഴ്ചയാണ്. 
ഹാളിനുള്ളില്‍ മാത്രമല്ല, ഇടനാഴികളും കൌണ്ടറുകളും ഫ്ളോറിംഗും എല്ലാം പുതുപുത്തന്‍ തന്നെ. 


ആനന്ദ് ഗാംഭീര്യത്തോടെ പ്രദര്‍ശനം ആരംഭിച്ചിരിക്കേയാണ് മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ധന്യ-രമ്യ തീയറ്റര്‍ കോംപ്ളക്സ് കൂടി നഗരത്തിലെത്തുന്നത്. മള്‍ട്ടിപ്ലെക്സ് പ്രൌഡിയില്‍ ഫാപ്രിക് സീറ്റും ആധുനിക ഇന്റീരിയറും ലൈറ്റിംഗും ഒക്കെയുണ്ടിവിടെയും. സ്റ്റേഡിയം സീറ്റിംഗ് ഫോര്‍മാറ്റില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുനന തീയറ്ററുകളില്‍ ബാല്‍ക്കണി ഇല്ല. 500 ഓളം സീറ്റുകളാണ് ഓരോ തീയറ്ററിലും. രമ്യക്ക് സീറ്റുകളുടെ എണ്ണവും ഹാളിന്റെ വീതിയും ധന്യയുടേതിനേക്കാള്‍ കുറവാണ്. 


അടുത്തവാരം ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും തീയറ്ററുടമകളുടെ സമരം അവസാനിച്ചാല്‍ പ്രദര്‍ശനം തുടങ്ങും. 'അറബിയും ഒട്ടകോം പി. മാധവന്‍ നായരു'മാണ് ആദ്യ ചിത്രം. 

kottayam anand photos





kottayam dhanya-remya photos




(photos from kottayam pattanam.com, sify, and aksharanagari facebook page)

kottayam annd theatre, kottayam dhanya remya theatre, kottayam dhanya remya inaguration, mini muthoot theatres, dhnya remya theatre photos, new theatres at kottayam

9 comments:

Ajayakumar Anandakurup said...

nallathu

Anonymous said...

We need some good multiplexes in Trivandrum.. Waiting for it..... Anand Theater looking good.... But dhanya seems to be normal....

cyril said...

ganeshkumar inuagrated dhanya remya theatre

Anonymous said...

Kerela all places needs this type of theaters......!!!

vijaypran said...

k0llam. kottayamkarku ini nalla reethyil cinema kandu aswadikkam

Anonymous said...

kottayam nannakatte

c.k.viswanathan said...

theater nannayal mathram porallo. athil kanikkunna sadhanam ARABI OTTAKAM polathe chavaralle? theater kananan vendi 120 roopa mudakkano?

c.k.viswanathan said...

theater nannayal mathram porallo. athil kanikkunna sadhanam ARABI OTTAKAM polathe chavaralle? theater kananan vendi 120 roopa mudakkano?

Sahil said...

pic axe paranjathu valare shari thanne..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.