Friday, November 25, 2011

മലയാളത്തിലേത് ഇതുവരെ കാണാത്ത സിനിമാസമരം: ശാരദ




തന്റെ അന്‍പത്തിരണ്ടുവര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്തതരം സമരങ്ങളാണ് മലയാളത്തില്‍ കാണുന്നതെന്ന് നടി ശാരദ. ഇത്തരം സമരങ്ങള്‍ സിനിമക്ക് ഗുണകരമല്ലെന്നും നിരവധി പേരുടെ ഉപജീവനമാര്‍ഗമാണിതെന്ന് ഓര്‍മിക്കണമെന്നും അവര്‍ പറഞ്ഞു. ജയരാജ് സംവിധാനം ചെയ്യുന്ന 'നായിക' സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.


അഞ്ചുവര്‍ഷത്തിനുശേഷം മലയാളത്തിലെത്തിയപ്പോള്‍ വ്യത്യസ്തമായ ശൈലിയില്‍ കഥ പറയുന്ന 'നായിക'യില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യങ്ങളുണ്ടാകാമെന്നും അവര്‍ പറഞ്ഞു.


ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണി നിലനില്‍ക്കുന്നതിടെയാണ് 'നായിക' റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. ഇതുകാരണം 70 ലേറെ കേന്ദ്രങ്ങള്‍ക്കു പകരം 52 ഇടത്തേ റിലീസ് ചെയ്യാനായുള്ളൂ. നിര്‍മാണം പൂര്‍ത്തിയാക്കി നാലുമാസമായി റിലീസ് ചെയ്യാനാകാത്തതിനാല്‍ നിര്‍മാതാവിനത് നഷ്ടമുണ്ടാക്കിയതായും ജയരാജ് പറഞ്ഞു. നിര്‍മാതാവ് തോമസ് ബെഞ്ചമിനും മുഖാമുഖത്തില്‍ പങ്കെടുത്തു.



nayika malayalam movie, sarada in nayika, nayika meet the press, jayaraj's nayika, thomas benjamin, jayaram, padmapriya

2 comments:

Gayathri said...

Sarada Paranjathu 100% shariyanu.

Harikumar said...

ശാരദക്ക്‌ കാര്യം മനസിലായി. ഇവിടുള്ളവര്‍ക്ക് ഒന്നും മനസിലാവാതെ തമ്മില്‍ തല്ലലിനെ നേരമുള്ളൂ.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.