Thursday, November 24, 2011

Nayika gallery: ജയരാജിന്റെ 'നായിക' 25 മുതല്‍




സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് തല്‍കാലം വിരാമമായതോടെ ജയരാജിന്റെ പുതിയ ചിത്രമായ 'നായിക' 25 മുതല്‍ തീയറ്ററുകളിലേക്ക്.  ജയറാം നായകനാവുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദീദി ദാമോദരനാണ്.


യൌവനകാലത്ത് എല്ലാവരുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നായിക ജീവിതത്തിന്റെ അവസാനകാലത്ത് കഴിഞ്ഞുപോയ കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്നതാണ് കഥ. പ്രശസ്ത നടി ശാരദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ ചെറുപ്പകാലത്തെ നായികവേഷം കൈകാര്യം ചെയ്യുന്നത് പത്മപ്രിയയാണ്. 


വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി വാര്‍ധക്യജീവിതം കഴിച്ചുകൂട്ടുന്ന ഗ്രേസിയെക്കുറിച്ച് ഡോക്യൂമെന്ററി ചെയ്യാന്‍ അലീനയെന്ന പെണ്‍കുട്ടിയെത്തുന്നതാണ് കഥയുടെ തുടക്കം.


മധു, മമ്ത മോഹന്‍ദാസ്, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത, സബിത ജയരാജ്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍സ്റ്റാര്‍ അശോക് കുമാര്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഗ്രേസി എന്ന നായികയുടെ വേഷമാണ് ശാരദക്കും പത്മപ്രിയക്കും.


വര്‍ഷങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍- ശ്രീകുമാരന്‍ തമ്പി ടീം ഒന്നിക്കുകയാണ് ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കാനായി. അവരുടെ തന്നെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ..' എന്ന ഗാനം ഈ ചിത്രത്തില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. രാജാമണിയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.


സിനു മുരുക്കുംപുഴയാണ് ക്യാമറ. എഡിറ്റിംഗ്: സോബിന്‍ കെ.സോമന്‍. മകീരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബെഞ്ചമിന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണ്. 

Nayika posters and gallery
(click image to enlarge)




























nayika, nayika gallery, nayika malayalam movie, jayaraj, jayaraj's nayika, jayaram, sarada in nayika, padmapriya, sarayu, sidhique, jagathy, k.p.a.c lalitha, m.k arjunan music, nayika to release on 25th

1 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഹോ ഇത് ഇതുവരെ പുറം ലോകം കണ്ടില്ലേ?ഞാന്‍ വിചാരിച്ചു ഇതും പൊട്ടി പാളീസ് ആയെന്ന്

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.