പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന്റെ ജീവിതകഥ പറയുന്ന 'നാഗമാണിക്യം' ചലചിത്രം പൂര്‍ത്തിയായി. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ചിത്രം സെവന്‍ഡി കാമറയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വളരെ വ്യത്യസ്തമായ അവതരണരീതിയിലൂടെയാണ് ഈ ചിത്രം വാവ സുരേഷിന്റെ കഥ പറയുന്നത്.
ഒരു പള്ളിക്കൂടത്തില്‍ പാമ്പ് കയറുന്നതും ആ പാമ്പിനെ കുട്ടികള്‍ തല്ലിക്കൊല്ലാനൊരുങ്ങുകയും ചെയ്യുന്നു. അതിനിടയിലാണ് ആരോ പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിനെ വിളിക്കുന്നത്. വാവ വന്ന് പാമ്പിനെ പിടികൂടുകയും മടങ്ങുകുയും ചെയ്യുന്നു. അതിനിടയില്‍തന്നെ വാവ കുട്ടികളുമായി കൂടുതല്‍ അടുക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകുയും ചെയ്യുന്നു. തുടര്‍ന്ന് പാമ്പുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കുട്ടികളെയും അദ്ധ്യാപകരെയും തന്റെ വീട്ടിലേക്ക് അയ്യാള്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ക്ഷണം സ്വീകരിച്ച് വാവയുടെ വീട്ടിലേക്ക് കുട്ടികളും അദ്ധ്യാപകരും വരികയാണ്. പാമ്പുകളെ കാട്ടിക്കൊടുത്തും പാമ്പുകളെ കുറിച്ചുള്ള നൂറ് നൂറ് അറിവുകള്‍ കുട്ടികളുമായി പങ്ക്വച്ചും വാവ സുരേഷ് കുട്ടികള്‍ക്ക് മുന്നില്‍ നാഗത്താന്‍മാരുടെ ജീവിതം കാട്ടിക്കൊടുക്കുന്നു.
ഈ ചിത്രത്തില്‍ വാവ സുരേഷ് രാജവെമ്പാലയെ പിടിക്കൂടുന്ന സാഹസിക രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാവ സുരേഷിന്റെ ഈ ചിത്രത്തില്‍ പ്രശസ്ഥ കവി കുരീപ്പുഴ ശ്രീകുമാര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട ഇരുപതോളം സ്കൂള്‍ കുട്ടികള്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹ്രസ്വചിത്ര സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഭരതന്നൂര്‍ ഷമീറാണ്. ഷമീറിന്റെ ആറാമത്തെ ഹ്രസ്വചിത്രമാണിത്. കാമറ സുനില്‍ കൈമനം. നിര്‍മാണം ടി.എം.എ അബ്ദുല്‍ ഹമീദ് കൂരാചുണ്ട്. പശ്ചാത്തല സംഗീതം ജോണി ബാലരാമപുരം.
nagamanikyam stills
![]() |
bharathannoor shameer- director |
nagamanikyam, bharathannoor shameer, short film about vava suresh, nagamanikyam vava suresh
1 comments:
kathayil puthuma chithrathy vyathasthamaakkunnu.abhinathanagal, iniyum kure nalla chithrangal thaangalude samvithana thikavil purathu varatte
Post a Comment