Wednesday, November 16, 2011

വ്യാപാരി ക്രിസ്മസിന്, അറബി അടുത്തവര്‍ഷം




തീയറ്റര്‍ സമരത്തെത്തുടര്‍ന്ന് റിലീസ് വൈകിയ ഷാഫി- മമ്മൂട്ടി ചിത്രം 'വെനീസിലെ വ്യാപാരി' ഇനി ക്രിസ്മസിനേ തീയറ്ററിലെത്തൂ. അതുപോലെ പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ ചിത്രം 'അറബീം ഒട്ടകോം പി. മാധവന്‍ നായരും' അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. 


മുരളി ഫിലിംസ് നിര്‍മിക്കുന്ന 'വെനീസിലെ വ്യാപാരി' നവംബര്‍ നാലിന് റിലീസ് ചെയ്യാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. 'അറബീം ഒട്ടകോം' 11നും. എന്നാല്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ ഫെഡറേഷന്‍ നവംബര്‍ ഒന്നുമുതല്‍ മലയാളം റിലീസുകള്‍ ബഹിഷ്കരിച്ച് സമരം തുടങ്ങിയതോടെ ഈ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇവയുടെ മാത്രമല്ല, ജയരാജിന്റെ 'നായിക', കമലിന്റെ 'സ്വപ്നസഞ്ചാരി', എ.കെ സാജന്റെ 'അസുരവിത്ത്' തുടങ്ങി നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയായിട്ടും പെട്ടിയില്‍ കാത്തിരിക്കുകയാണ്.


ഇതുവരെ തീയറ്ററുടമകള്‍ സമരം പിന്‍വലിച്ചിട്ടില്ല. ഇനി ഈയാഴ്ച പിന്‍വലിച്ചാലും 18ന് ധൃതിപ്പെട്ട് പബ്ലിസിറ്റി ഒക്കെ പൂര്‍ത്തിയാക്കി സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് റിലീസ് ചെയ്യാനാവില്ല. കൂടാതെ ഒരുപാട് ചിത്രങ്ങള്‍ റിലീസിന് തയാറായി ഇരിക്കുന്നതിനാല്‍ തീയറ്റര്‍ ചാര്‍ട്ടിംഗിലും പ്രശ്നമുണ്ടാവും. 
ഡിസംബര്‍ മാസത്തില്‍ റിലീസ് ചെയ്യാന്‍ കണക്കാക്കി നിര്‍മാണം തുടരുന്ന മറ്റു ചിത്രങ്ങളുള്ളതിനാല്‍ അപ്പോഴും തീയറ്റര്‍ സംഘടിപ്പിക്കാന്‍ പ്രയാസമാകും. അതാണ് ഈ ചിത്രങ്ങള്‍ വൈകുന്നതിന് കാരണം. 


ഇതുകൂടാതെ ഡിസംബര്‍ ആദ്യം റിലീസ് ചെയ്താല്‍ പരീക്ഷാ , മണ്ഡല കാലമായതിനാല്‍ കലക്ഷനെയും ബാധിക്കും.


ക്രിസ്മസിന് റിലീസ് കണക്കാക്കി മോഹന്‍ലാലിന്റെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'കാസനോവ'യും ഈ ക്രിസ്മസ് -ജനുവരി സീസണില്‍ നൂറിലേറെ തീയറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 


മമ്മൂട്ടി- ഷാജി കൈലാസ് ചിത്രം 'കിംഗ് ആന്റ് കമീഷണറും' ക്രിസ്മസിന് എത്തിയേക്കാം. 
അടുത്താഴ്ച തീയറ്റര്‍ സമരം അവസാനിച്ചാല്‍ 25 ഓടെ 'നായിക', 'സ്വപ്നസഞ്ചാരി' തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും. 
vencile vyapari release postponed, venicile vyapari, arabiyum ottakavum p. madhavan nairum postponed, priyadarshan film, mohanlal, mammootty, poonam bajwa, kavya madhavan

1 comments:

Hari said...

vyapari dec 16nu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.