Thursday, November 3, 2011

Krishnanum Radhayum Review: ഒരു സന്തോഷ് പണ്ഡിറ്റ് തീയറ്ററനുഭവം
ഏറെ വിവാദങ്ങളും ചര്‍ച്ചകള്‍ക്കും ശേഷം തീയറ്ററുകളിലെത്തിയ സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധ'ക്കും പ്രേക്ഷകരില്‍ നിന്ന് അമ്പരപ്പിക്കുന്ന സ്വീകരണം. തിരുവനന്തപുരം ജില്ലയിലെ മലയോരപട്ടണമായ നെടുമങ്ങാട്ട് സിനിമയെത്തി ഒരാഴ്ചയോളമായെങ്കിലും തീയറ്ററില്‍ യുവാക്കളുടെ ആവേശത്തിന് കുറവില്ല.


വന്നവരില്‍ ഭൂരിപക്ഷമായ കോളജ്/ ഐ.ടി യുവത്വം നായകനായ സന്തോഷ് പണ്ഡിറ്റിന്റെ ഓരോ പഞ്ച് ഡയലോഗുകളും നൃത്തരംഗങ്ങളും ശരിക്കും ആഘോഷിക്കുകയായിരുന്നു.


ജോണ്‍ എന്ന യുവാവ് അന്യമതക്കാരിയായ രാധയെന്ന പെണ്‍കുട്ടിയെ പ്രേമിക്കുന്നതും ഇവര്‍ ഒളിച്ചോടുന്നതും പിന്നീട് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാസാരം. ക്യാമറയും പോസ്റ്റര്‍ ഒട്ടിക്കലുമൊഴിച്ച് സര്‍വ മേഖലയും കൈകാര്യം ചെയ്ത് നായകവേഷം കെട്ടുന്ന പണ്ഡിറ്റ്ജി തന്നെ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തെ യു ട്യൂബിലും തീയറ്ററുകളിലും യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും രസിപ്പിക്കുന്നതും.


രാധയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടിയും (സൌപര്‍ണിക) സജീവ സാന്നിധ്യമാണ്. ഭേദപ്പെട്ട അഭിനയമാണ് നായികയുടേതെന്നും എടുത്തുപറയേണ്ടതാണ്. ഇതിലപ്പുറം കഥ പറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.


ഫിലോസഫിയും മനശാസ്ത്രവും പഠിച്ചതിനാലാവണം തിരക്കഥയൊരുക്കിയപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഒരുപാട് പഞ്ച് ഡയലോഗുകള്‍, (പലതും തത്വങ്ങള്‍ ഒളിഞ്ഞുകിടക്കുന്നത്) തിരുകിക്കയറ്റിയത്. അത്തരം ഡയലോഗുകള്‍ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെ തീയറ്ററില്‍ യുവാക്കള്‍ ഏറ്റുവാങ്ങുന്നത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ കാഴ്ചയാണ്. 


ഗാനങ്ങള്‍ പണ്ഡിറ്റ്ജിയുടെ സാന്നിധ്യം കൊണ്ട് വിവാദമായെങ്കിലും പല മുഖ്യധാരാ ചിത്രങ്ങളിലും ഇതിലും മോശം ഗാനങ്ങള്‍ കണ്ടിട്ടുള്ളതിനാല്‍ ഇവയെ മലയാളഗാനശാഖക്ക് തള്ളിക്കളയാനാവില്ല. കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, വിധു പ്രതാപ് ഉള്‍പ്പെടെയുള്ളവര്‍ പാടിയിട്ടുണ്ടെങ്കിലും ചിത്രത്തിലെ സ്റ്റാര്‍ സിംഗര്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ഒന്നുമില്ലെങ്കിലും അദ്ദേഹം ട്യൂണ്‍ ചെയ്ത് ആലപിച്ച ഗാനങ്ങള്‍ തീയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനെങ്കിലുമായി. എട്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 


ചാനല്‍ ചര്‍ച്ചകളില്‍ സംവിധായകന്‍ വാദിക്കുമ്പോലെ മലയാളത്തിലെ 'സുബ്രഹ്മണ്യപുരം' ഒന്നുമാകാന്‍ ഒരിക്കലും 'കൃഷ്ണനും രാധക്കും' കഴിയില്ല. അവതരണം അഭിനയവും കൊണ്ട് മോശം പടങ്ങളുടെ ലിസ്റ്റില്‍ നേരിട്ട് ഇടം പിടിക്കുകയും ചെയ്യും. യാതൊരു മേഖലയിലും വേറെ മികവൊന്നും മഷിയിട്ടുനോക്കിയിട്ടും കാണാനുമായില്ല. 


എന്നാല്‍, സംഘടനകളില്‍ അംഗത്വവും ഫീസടവും ഇല്ലാത്തവര്‍ക്ക് സിനിമാ ഷൂട്ടിംഗ് പോലും കാണാനനുവദിക്കാത്ത പ്രമാണിമാര്‍ വാഴുന്ന മലയാള സിനിമാരംഗത്ത് വെറും കൈയോടെ കടന്നുവന്ന് ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധ നേടിയതിന് പണ്ഡിറ്റിനേ അഭിനന്ദിച്ചേ മതിയാകൂ.


krishnanum radhayum- theatre photos

krishnanum radhayum review, santhosh pandit film, krishnanum radhayum, malayalam film krishnanum radhyum, krishnanum radhayum heroine stills, krishnanum radhayum theatre stills

11 comments:

Anonymous said...

രാത്രി ശുഭ രാത്രി...ഇനി എന്നും ശിവ രാത്രി

Anonymous said...

സന്തോഷ്‌ അണ്ണാ നേതാവേ..ധീരതയോടെ നയിച്ചോളൂ

Anonymous said...

malayala cinnemakkum,AMMAkum anganey thanney venam

Anonymous said...

പരമ്പരാഗത നായക സങ്കല്പങ്ങളുടെയ് വാര്‍പ്പ് മാതൃക കളെ യും സംബ്ര്ടയിക സങ്കല്പങ്ങളെ യും പൊളിച് എഴുതുകയാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌

Anonymous said...

at least he entertains.....

PANDIT said...

ITHUPOLULLA SUB STANDARD PADANGAL KANANUM REVIEW IDANUM NANAMILLE

anas anchal said...

panditjimar vazhatte

thankam said...

panditji ente panditjee

fayaz said...

ചീമുട്ട ഏറിനും തടുക്കാനാവാത്ത പാണ്ഡിത്യം
അതാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ ..ആരുണ്ട്‌ വെല്ലുവിളിക്കാന്‍...!

vijaypran said...

krishnanum radhayum yuvakkale haram kollikkunnu.

Anonymous said...

panna padam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.