Sunday, November 6, 2011

iffk: അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി




16ാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി. നവംബര്‍ 25ആണ് അവസാന തീയതി. www.iffk.in എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. 


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നേരിട്ട് ചെയ്യുന്നതിന് 2011 നവംബര്‍ 20 വരെ വഴുതക്കാട് കലാഭവനിലുള്ള എഫ്.എഫ്.എസ്.ഐയുടെ ഓഫിസില്‍ സൌകര്യമുണ്ട്. വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. 


നവംബര്‍ 20ന് ശേഷം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാത്രമേ ഉണ്ടാകൂ. 18 വയസ്സിന് മുകളില്‍  പ്രായമുള്ളവര്‍ക്കേ ഡെലിഗേറ്റ് പാസിന് അപേക്ഷിക്കാനാകൂ. നവംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡെലിഗേറ്റ് ഫീസ് 500 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുമാണ്. ഡിസംബര്‍ ഒന്ന് മുതല്‍ രജിസ്ട്രേഷന്‍ പുനരാരംഭിക്കും. ഡിസംബര്‍  അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡെലിഗേറ്റ് ഫീ 600 രൂപയായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉണ്ടായിരിക്കില്ല. 
iffk 2011, international film festival kerala, trivandrum film festival, online registration for iffk started

1 comments:

Harikumar said...

van ticket charganallo

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.