Wednesday, November 23, 2011

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം




 42 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ബുധനാഴ്ച ഗോവയില്‍ തിരിതെളിയും. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് പനാജിയില്‍ നിര്‍വഹിക്കും.


65 രാഷ്ട്രങ്ങളില്‍ നിന്നായി 150 ലേറെ സിനിമകള്‍ ഗോവന്‍ മേളയില്‍ വസന്തമൊരുക്കും. പോര്‍ച്ചുഗീസ് ചിത്രം ദി കോണ്‍സല്‍ ഓഫ് ബോര്‍ഥോവാണ് ഉദ്ഘാടന ചിത്രം. 


മലയാളത്തില്‍ നിന്ന് ഏഴുചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലുണ്ട്. ഇതില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി'യാണ് പനോരമയിലെ ഉദ്ഘാടനചിത്രം. ചാപ്പാ കുരിശ്, ട്രാഫിക്, കര്‍മയോഗി, ബോംബെ മാര്‍ച്ച് 12, മേല്‍വിലാസം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. 'ആദാമിന്റെ മകന്‍ അബു' അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 


യൂറോപ്യന്‍ ചിത്രങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളുടെ ശ്രദ്ധേയ പാക്കേജുമുണ്ട്. ലോക റിട്രോസ്പെക്ടീവില്‍ ഫ്രഞ്ച് സംവിധായകന്‍ ലക് ബസ്സന്റെയും ആസ്ത്രേലിയന്‍ സംവിധായകന്‍ ഫിലിപ് നോയ്സിന്റെയും ചിത്രങ്ങളും തമിഴ് സംവിധായകന്‍ കെ. ബാലചന്ദറിന്റെ ചിത്രങ്ങളുമുണ്ട്. ഡിസംബര്‍ മൂന്നിന് മേള അവസാനിക്കും. 


iffi2011, goa film film festival 2011, urumi in iffi panorama

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.