Thursday, November 17, 2011

അഭിഷേകിനും ഐശ്വര്യക്കും പെണ്‍കുഞ്ഞ്




 കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും പിറന്നത് പെണ്‍കുഞ്ഞ്! ബുധനാഴ്ച രാവിലെ മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലായിരുന്നു ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ ഇളംമുറക്കാരിക്ക് ജന്‍മം നല്‍കിയത്.


അമിതാഭ് ബച്ചനാണ് താന്‍ മുത്തച്ഛനായ വിവരം ആദ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പിന്നാലെ അഭിഷേക് ബച്ചനും അച്ഛനായ വിവരം ട്വിറ്ററിലൂടെ  ലോകത്തെ അറിയിച്ചു. 


കഴിഞ്ഞ പത്തിനാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 11.11.11ന് കുഞ്ഞ് പിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാരും ആരാധകരും. 2007 ഏപ്രില്‍ 20നായിരുന്നു അഭിഷേക് -ഐശ്വര്യ വിവാഹം. 
girl child for aishwarya rai, cute little girl for aishwarya rai, aishwarya rai delivered a cute girl, abhishek bachchan confirms aishwarya delivery

1 comments:

pramod said...

mediasinu niyanthranam erpeduthiyath nannai. allenkil labour roomil ninnu live koduthene

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.