Friday, November 18, 2011

നിര്‍മാതാക്കളുടെ സമരം തീര്‍ന്നോ?




 ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവെച്ച് സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടത്തിവന്ന സമരം മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള ചര്‍ച്ചക്ക് ശേഷം തീര്‍ന്നതായി പ്രഖ്യാപനം. എന്നാല്‍ സമരം പിന്‍വലിച്ചിട്ടില്ലെന്നും അസോസിയേഷന്‍ ജനറല്‍ ബോഡി ചേര്‍ന്ന് ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂയെന്നും ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന അസോസിയേഷനിലെ ഒരു വിഭാഗം പറഞ്ഞു.


വെള്ളിയാഴ്ച ഉച്ചക്കാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. 


തൊഴിലാളികള്‍ക്ക് നല്‍കുന്ന ബാറ്റയെച്ചൊല്ലി ഫെഫ്കയുമായി ഉണ്ടായിരുന്ന തര്‍ക്കമായിരുന്നു സമരത്തിലേക്ക് നയിച്ചത്. ബാറ്റാ നിലവിലുള്ള പോലെ തുടരാന്‍ തീരുമാനിച്ചതായും പിന്നീട് കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ചര്‍ച്ചക്ക് ശേഷം അറിയിച്ചു. സിനിമ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപവത്കരിക്കും. പുതിയ സിനിമകള്‍ നിര്‍മിക്കുംമുന്‍പ് ഈ സമിതിയുമായി ചര്‍ച്ച ചെയ്ത് അനുവാദം വാങ്ങണം. 


സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത അസോസിയേഷന്‍ ഭാരവാഹികളായ സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. തീരുമാനം ജനറല്‍ ബോഡി വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.


എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്ന അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ സമരം പിന്‍വലിച്ചിട്ടില്ലെന്ന് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയുടെ തീരുമാനങ്ങള്‍ ആരും തന്നെ അറിയിച്ചിട്ടില്ല. ചര്‍ച്ച കഴിഞ്ഞയുടന്‍ സമരം പിന്‍വലിച്ചതായി പ്രഖ്യാപിക്കാനാവില്ലെന്നും ജനറല്‍ ബോഡി കൂടി അംഗീകാരം നേടിയാലേ അതിനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.


ഷൂട്ടിംഗ് നിര്‍ത്തിവെച്ചുള്ള സമരത്തെച്ചൊല്ലി നിര്‍മാതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

film strike in kerala to end, film producers withdraw strike, producers association talks with minister, fefka

2 comments:

Anonymous said...

കുറെ സമരക്കാര്‍ വന്നിരിക്കുന്നു.. ജനങ്ങള്‍ ഇവരെയൊക്കെ ബഹിഷ്കരിച്ചു ഒരു പാഠം പഠിപ്പിക്കണം

Anonymous said...

njangal eni Malayalam padam kanilla.... enkil ningalokke enthu cheyyum?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.