Friday, November 4, 2011

Ezham arivu Review: പ്രമേയം ഗംഭീരം, അവതരണം ശരാശരി



മനസില്‍ ഗംഭീരമായൊരു ആശയം രൂപപ്പെട്ട് അതൊരു കലാസൃഷ്ടിയാക്കുമ്പോള്‍ ഉദ്ദേശിച്ച പോലെ വരാതിരുന്നാല്‍ ഒരാള്‍ക്കുള്ള സങ്കടം പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു സങ്കടത്തിലാകും 'ഏഴാം അറിവി'ന്റെ സംവിധായകന്‍ ഏ. ആര്‍ മുരുകദാസിപ്പോള്‍. 


'ഗജിനി'ക്കു ശേഷം  മുരുകദാസും സൂര്യയും ഒന്നിച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം 'ഏഴാം അറിവി'ന് പറയാനുള്ളത് പുതുമയുള്ള കഥയാണെങ്കിലും പറഞ്ഞുവന്നപ്പോള്‍ കൈവിട്ട് സാധാരണ ആക്ഷന്‍ ചിത്രം നിലവാരത്തിലേക്ക് വീണുപോവുകയായിരുന്നു. 


ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ബോധിധര്‍മനെന്ന ആയോധന കലകളിലും ചികില്‍സാവിധികളിലും നിപുണനായ യോഗിയുടെ കഥ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹം ചൈനയിലെത്തുകയും അവിടുത്തുകാരെ മഹാവ്യാധിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ബോധിധര്‍മാന്‍ ചൈനയില്‍ കുങ് ഫു ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ എത്തിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. 
കാലങ്ങള്‍ക്കിപ്പുറം ഇന്നത്തെ ഇന്ത്യയില്‍ ചൈന ജൈവ യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ തടയിടാന്‍ ബോധിധര്‍മന്റെ പരമ്പരയിലെ യുവാവിനെ ജനിതക പരീക്ഷണങ്ങളിലൂടെ ബോധിധര്‍മന്റെ ശക്തി നല്‍കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അരവിന്ദ് എന്ന സര്‍ക്കസുകാരനായ യുവാവാണ് ബോധിധര്‍മന്‍ പരമ്പരയിലെ ഇന്നത്തെ കണ്ണി. ബയോടെക്നോളജി ശാസ്ത്രജ്ഞ ശുഭയാണ് പരീക്ഷണങ്ങള്‍ക്ക് തയാറാവുന്നത്. ഇതുതടയിടാന്‍ നോക്കുമര്‍മമുള്‍പ്പെടെയുള്ള ശക്തികളുമായി ചൈനയില്‍ നിന്ന് ഡോംഗ് ലീ എത്തുന്നതോടെ കഥ ഉദ്വേഗജനകമാകുന്നു.


ചരിത്രത്തില്‍ നിന്നൊരു നായകനെ അടര്‍ത്തിയെടുത്ത് ഇന്നിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള പുതുമയാര്‍ന്ന ശ്രമമാണ് സംവിധായകന്‍ നടത്തിയത്. എന്നാല്‍ രൂപപ്പെടുത്തിയ കഥക്ക് അതിനനുസരിച്ച തിരക്കഥ തയാറാക്കുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് മുരുകദാസിന് സംഭവിച്ചത്. ആദ്യപകുതിയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ചിട്ടയോടെ പറഞ്ഞുതുടങ്ങി രണ്ടാം പകുതിയില്‍ കലമുടയ്ക്കുകയായിരുന്നു. 


ക്ളാസ്, മാസ് പ്രേക്ഷകരെ ഒരുപോലെ ദീപാവലി കാലത്ത് ആകര്‍ഷിക്കാനുള്ള ഘടകങ്ങള്‍ കൂട്ടിയിണക്കുന്നതിലും കൈപിഴകള്‍ അനേകമുണ്ട്. 


ആദ്യം 15-20 മിനിറ്റ് നേരം ബോധിധര്‍മന്റെ കഥ പറയുന്നത് ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനവും അഭിനയവും കഥാസംവിധാനവും ഗ്രാഫിക്സുമെല്ലാം ഉന്നതനിലവാരം പുലര്‍ത്തി. എന്നാല്‍ ഇന്നത്തെ കാലത്തേക്ക് എത്തിയപ്പോള്‍ ഈ നിലവാരം എല്ലായ്പ്പോഴും നിലനിര്‍ത്താനുമായില്ല. രണ്ടാം പകുതിയിലെ വില്ലന്റെ നോക്കുമര്‍മം ഉപയോഗിച്ച ഹിപ്നോട്ടിസം ആദ്യമൊക്കെ നന്നായെങ്കിലും പിന്നീടതു പതിവായപ്പോള്‍ ബോറായി. ക്ലൈമാക്സ് സംഘട്ടനവും ക്ലൈമാക്സും യാതൊരു പഞ്ചും നല്‍കുന്നുമില്ല. 


ബോധിധര്‍മനെ സര്‍വ പ്രഭാവത്തോടെയും വെള്ളിത്തിരയിലെത്തിക്കാന്‍ സൂര്യക്കായി. എന്നാല്‍ അരവിന്ദെന്ന നായകനാകാന്‍ സൂര്യക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മാത്രമല്ല, നായികയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാധാരണ കഥാപാത്രമായി പലപ്പോഴും മാറുകയും ചെയ്തു.


ശ്രുതി ഹാസന്‍ ശുഭ എന്ന നായികയായി തമിഴ് അരങ്ങേറ്റത്തില്‍ ശ്രദ്ധനേടി.  വില്ലനായെത്തിയ വിയറ്റ്നാമീസ് നടന്‍ ജോണി ട്രൈന്യൂയാനും മികച്ചുനിന്നു. മലയാളനടന്‍ ഗിന്നസ് പക്രുവും ശ്രദ്ധേയ വേഷത്തിലുണ്ട്.


ഹാരിസ് ജയരാജിന്റെ സംഗീതം ഹിറ്റാകുമെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാല ഹിറ്റുകളും സുഖം നല്‍കില്ല. ഗാനങ്ങള്‍ അസമയത്ത് കടന്നുവരുന്നത് ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുമുണ്ട്.


രവി കെ. ചന്ദ്രന്റെ ക്യാമറയും പീറ്റര്‍ ഹെയ്നിന്റെ ആക്ഷനും നിലവാരം പുലര്‍ത്തി. ആന്റണിയുടെ എഡിറ്റിംഗ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. 


ചുരുക്കത്തില്‍, നല്ലൊരു പ്രമേയത്തിന്റെ ശരാശരിയില്‍ താഴ്ന്ന അവതരണമാണ് 'ഏഴാം അറിവി'ല്‍. പ്രതിഭാധനനായ സൂര്യയെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരെയും കൃത്യമായി ഉപയോഗപ്പെടുത്താന്‍ തിരക്കഥയിലെ പാളിച്ചകള്‍ കാരണം സംവിധായകന് കഴിഞ്ഞതുമില്ല. ezham arivu review, eazham arivu review, surya in ezham arivu, a.r. murugadoss, surya and sruthi hasan, shruthi hasan gallery, dong lee, harris jayaraj, cinemajalakam reviews ezham arivu

4 comments:

Emmanuel said...

nalla best padam

Rahul said...

surrya rockks...

shinod said...

kettidatholam padam athrakku angu shariyayittillallo. murugadasinu entha pattiyathu?

Anonymous said...

ini avanmar china tamil nadinte part aakan samaram cheyyumo

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.